യുക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ന്യുയോര്‍ക്ക് ഗവര്‍ണര്‍

Spread the love

ന്യുയോര്‍ക്ക് : റഷ്യ – യുക്രെയിന്‍ യുദ്ധ ഭീതിയില്‍ രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വരുന്ന അഭയാര്‍ത്ഥികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ തയ്യാറാണെന്ന് ന്യുയോര്‍ക്ക് ഗവര്‍ണര്‍ ഹോച്ചല്‍. ഫെബ്രു. 25 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ പ്രസ്താവന ഇറക്കിയത് . നദിയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നല്‍കുന്ന സന്ദേശം ഞങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു എന്നതാണ് ഗവര്‍ണര്‍ പറഞ്ഞു .

Picture2

ഞങ്ങളുടെ സംസ്ഥാനത്ത് അഭയം തേടി എത്തുന്നവരെ സംരക്ഷിക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനും ഞങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു .

യുക്രെയിന്‍ – അമേരിക്കന്‍ വംശജര്‍ ഏറ്റവും കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന സംസ്ഥാനമാണ് ന്യുയോര്‍ക്ക് . റഷ്യന്‍ സൈനികര്‍ അയല്‍രാജ്യമായ യുക്രെയിനിലേക്ക് തള്ളിക്കയറുമ്പോള്‍ യുക്രെയിനിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി ഞങ്ങളില്‍ അര്‍പ്പിതമാണ് . ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും യുക്രെയിന്‍ ജനതയോട് കൂടെയുണ്ട് . ന്യുയോര്‍ക്ക് യുക്രെയിന്‍ ജനതക്ക് സുരക്ഷിതത്വവും , സ്‌നേഹവും നല്‍കുന്ന വിശുദ്ധ ഭൂമിയാണ് ഗവര്‍ണര്‍ പറഞ്ഞു . റഷ്യന്‍ അധിനിവേശത്തെ ഞങ്ങള്‍ ഭയത്തോടെയാണ് നോക്കി കാണുന്നത് . പൂര്‍ണ്ണമായും യുക്രെയിന്‍ റഷ്യയുടെ അധീനതയില്‍ ആയാല്‍ ലക്ഷകണക്കിന് അഭ്യാര്‍ത്ഥികളായിരിക്കും അതിര്‍ത്തി രാജ്യങ്ങളായ പോളണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് എത്തുക . യുക്രെയിന്‍ ജനതയുടെ സ്വാതന്ത്ര്യത്തില്‍ കടന്ന് കയറുന്നതിനുള്ള റഷ്യന്‍ നീക്കത്തെ ചെറുക്കുന്നതിന് ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു .

 

Author

Leave a Reply

Your email address will not be published. Required fields are marked *