ഫിലാഡല്‍ഫിയ: അക്ഷര നഗരിയില്‍ നിന്നും ചരിത്ര സ്മരണകളുണര്‍ത്തുന്ന സാഹോദരീയ നഗരത്തില്‍ എത്തിയവരുടെ കൂട്ടായ്മയായ കോട്ടയം അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 30 ശനിയാഴ്ച വൈകുന്നേരം 4.30-ന് MEI Catering Hall, 4900 E Street RD, Trevose, PA 19053-ല്‍ വച്ച് ഇതര സാമൂഹിക സംഘടനകളുടെ സഹകരണത്തില്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് നടത്തുന്നു.
വടക്കേ അമേരിക്കയിലെ കോട്ടയം നിവാസികളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രതിനിധികളായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കു ഭവനപദ്ധതി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക പഠനസഹായം, രോഗികള്‍ക്കായുള്ള സാമ്പത്തിക സഹായം തുടങ്ങി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞകാലഘട്ടങ്ങളിലായി അമേരിക്കയിലും കേരളത്തിലുമായി നടത്തുകയും നേതൃത്വം കൊടുക്കുകയും പുതിയ പദ്ധതികള്‍ ഇതിനോടകം
തന്നെ തുടക്കം കുറിക്കുകയും െചയ്തിട്ടുണ്ട്. കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന െചറുതും വലുതുമായ എല്ലാ സഹായങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളെന്നും അതിലുപരി എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സഹായഹസ്തവുമായി നിന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും കോട്ടയം അസോസിയേഷന്‍ കടപ്പെട്ടിരിക്കുമെന്നും പ്രസിഡന്റ് ജോബി ജോര്‍ജ് പറഞ്ഞു.
കോട്ടയം അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവര്‍ഷാഘോഷത്തില്‍ വച്ച് ബാങ്ക്വറ്റ് നൈറ്റിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം റവ.ഫാ. ബിന്‍സ് ചിതലയില്‍ നടത്തി. ബാങ്ക്വറ്റ് നൈറ്റിനോടനുബന്ധിച്ച് നടത്തുന്ന പൊതു സമ്മേളനത്തില്‍ അമേരിക്കയിലെ രാഷ്ട്രിയ നേതാക്കന്‍മാര്‍, മറ്റു വിശിഷ്ടാതിഥികള്‍
തുടങ്ങിയവര്‍ പങ്കെടുക്കുന്നതും നൃത്തവിദ്യാലയങ്ങളുെട നൃത്ത നൃത്തങ്ങളും സുപ്രസിദ്ധ ഗായിക ഗായകരുടെ ശ്രുതിമധുരമായ ഗാനാലാപനവും കൂടാതെ ആദരിക്കല്‍ ചടങ്ങും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കോട്ടയം നിവാസികളെയും അഭ്യുതയകാംക്ഷികളെയും ഈ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിലേക്കു സ്വാഗതം ചെയ്യുന്നതായി ഒരു പ്രത്യേക പത്രകുറിപ്പില്‍ അറിയിച്ചു.
ജോസഫ് മാണി , സാജന്‍ വര്‍ഗീസ്, ജോണ്‍ പി.വര്‍ക്കി , കുര്യന്‍ രാജന്‍, ജെയിംസ് അന്ത്രയോജ്, സാബു ജോര്‍ജ്, ബെന്നി കൊട്ടാരത്തില്‍, മാത്യു ഐപ്പ്, ജീമോന്‍ ജോര്‍ജ്, സണ്ണി കിഴക്കേമുറി, ജോണ്‍ മാത്യു, ഏബ്രഹാം ജോസഫ്, വര്‍ക്കി പൈലോ, സാബു പാമ്പാടി വര്‍ഗീസ് , സെറിന്‍ ചെറിയാന്‍, രാജു കുരുവിള, മാത്യു പാറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ബാങ്ക്വറ്റ് നൈറ്റിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kottayamassociatiom.org