എകെ ആന്റണിയും എംഎം ഹസനും കോണ്‍ഗ്രസ് അംഗത്വം പുതുക്കി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവര്‍ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി

കോണ്‍ഗ്രസ് അംഗത്വം പുതുക്കി. എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയും മകന്‍ അജിത്ത് ആന്റണിയും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പങ്കാളികളായി.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പികെ വേണുഗോപാല്‍, ബ്ലോക്ക്,മണ്ഡലം, ബൂത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave Comment