കൊളറാഡോ: ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയെ പ്രതിനിധീകരിച്ച് രേഷ്മ രഞ്ജന്‍,
കാല്പനിക കവിയും എഴുത്തുകാരിയും, മുന്‍ അധ്യാപികയുമായ രേഷ്മ രഞ്ജന്‍ 2019 മുതല്‍ 2021 വരെ കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയുടെ ലിറ്ററേച്ചര്‍ ആന്‍ഡ് യുവ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു, കെഎഒസിയുടെ വിവിധ ബോധവല്‍ക്കരണ സെമിനാറുകള്‍ക്കും , പരിപാടികള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.
കരകൗശല നിര്‍മ്മിതി, സാഹിത്യ രചന, പ്രസംഗം, നാടകകളരി, തുടങ്ങി വ്യത്യസ്തമായ പരിശീലന ക്‌ളാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. . 2019, 2020, 2021 വര്‍ഷങ്ങളിലെ കെഎഒസി മൈല്‍ ഹൈ കേരളം മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎഒസിയുടെ സോഷ്യല്‍ മീഡിയയുടെ മേല്‍നോട്ടവും വഹിച്ചിട്ടുണ്ട്.
ഫോമാ വിമന്‍സ് ഫോറം അംഗങ്ങളായ ലാലി കളപ്പുരയ്ക്കല്‍, ജാസ്മിന്‍ പരോള്‍, ഷൈനി അബൂബക്കര്‍ ജൂബി വള്ളിക്കളം തുടങ്ങിയവരുടെ കൂടെ വിവിധ പരിപാടികളില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, നിലവില്‍ ഫോമയുടെ വെസ്റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറത്തില്‍ കെഎഒസിയുടെ പ്രതിനിധിയാണ്, ഫോമയുടെ ബാലരാമപുരത്തെ കൈത്തറി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ധനസമാഹരണ ടീമിന്റെ ഭാഗമായിരുന്നു .
ഫോമാ മയൂഖം 2021 പരിപാടിയുടെ സോഷ്യല്‍ മീഡിയയുടെ ഭാഗമായി പിന്നണിയില്‍ പ്രവര്‍ത്തിക്കുകയൂം ചെയ്തു. നിലവിലെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെയും ഫോമാ വെസ്റ്റേണ്‍ റീജിയന്‍ ആര്‍വിപി ജോസ് വടകരയുടെയും നേതൃത്വത്തില്‍ ഫോമ വിമന്‍സ് ഫോറത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ഫോമാ ന്യൂസ് ടീമിന്റെ ഭാഗമായും പ്രവര്‍ത്തിക്കുന്നു,
ഐക്യം ഫൗണ്ടേഷന്റെ സജീവ ഭാഗമായി കുട്ടികള്‍ക്കായുള്ള വിവിധ ശില്പശാലകള്‍ സംഘടിപ്പിക്കാറുള്ള രേഷ്മ രഞ്ജന്റേതായി പതിമൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോമാ ടീമിന്റെ ഭാഗമാകുന്നതിലൂടെ, സമൂഹത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിലകൊള്ളുവാനും അവരുടെ ശബ്ദമാകുവാനും ആഗ്രഹിക്കുന്നു.
കുടുംബവുമൊത്ത് കൊളറാഡോയില്‍ താമസം, ഭര്‍ത്താവ് ജയന്‍ കൊടിയാട്ട് മനോള്‍ , മക്കള്‍ നന്ദ ജയന്‍, വേദ ജയന്‍.
വാര്‍ത്ത : ജോസഫ് ഇടിക്കുള.