അറ്റ്ലാന്റയിലെ പ്രശസ്ത ഗായികമാർ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 12 ാം തീയതി ശനിയാഴ്ച 5 മണിക്ക് പാം പാലസിൽ വച്ച് നടത്തുന്ന ഗാന സന്ധ്യയിൽ ഭാരതത്തിന്റെ വാനമ്പാടി, മൺമറഞ്ഞുപോയ ലതാമങ്കേഷ്കറിനെഅനുസ്മരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നതായിരിക്കും. ഫ്ലവർസ് TV യുടെ “SING & WIN ” കോംപെറ്റീഷനിൽ “THE EVERGREEN VOICE ” അവാർഡ് കരസ്ഥമാക്കിയ അറ്റ്ലാന്റയിലെ മലയാളികളുടെ വാനമ്പാടി SUJU MARY THOMAS നോടപ്പം, പലവേദികളിലും താങ്കളുടെ സ്വരമാധുര്യംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ആഷിക സിജോ,വിദ്യ ബിനീഷ്, രജനി ബിനു, വിനീത രാജൻ, പ്രിൻസി രാജു, എയ്ഞ്ചൽ റോസ്, എയ്ഞ്ചലാ സഞ്ജു ,എന്നിവരും പാടുന്നതായിരിക്കും.
ഏഷ്യാനെറ്റുമായി സഹകരിച്ചു നടത്തുന്ന ഈ വമ്പൻ പരിപാടി, അറ്റ്ലാന്റായിലെ ഗായികമാർക്ക് നല്ലൊരു അവസരംകൂടിയാണ് . ഈ ഗാനസന്ധ്യക്ക് നിങ്ങളുടെ ഓരോരുത്തരുടേയും സാനിദ്ധൃം സ്തുതൃർഹമാണ്. പങ്കെടുക്കുവാൻ വിളിക്കുക ,അമ്മു സക്കറിയ 7708826753 , അമ്പിളി സജിമോൻ 4045196890 .