പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുടെ വാർത്താസമ്മേളനം.
ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധി.
*ജൂൺ 1 ന് തന്നെ സ്കൂളുകൾ തുറക്കും
*സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും
*അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും
*അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം
*എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും
*പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും
*പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ
*പ്ലസ് വൺ ഇമ്പ്രൂവ്മെന്റ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു
*പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന “തെളിമ “പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണം
*സ്കൂൾ കെട്ടിട നിർമാണം*
*5 കോടി – ആകെ – 141, ഉത്ഘാടനം ചെയ്തത് – 125, ബാക്കി – 16
*3 കോടി ആകെ – 386 – ഉത്ഘാടനം ചെയ്തത് – 114, ബാക്കി 272