അമേരിക്കയിലും, ഇന്ത്യയിലും നഴ്‌സിംഗ് പഠിക്കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു – അനശ്വരം മാമ്പിള്ളി

Spread the love

ഡാളസ് : നഴ്സിംഗ് പഠനചെലവ് താങ്ങാൻ കഴിയാത്തവരും, ഉന്നത മാർക്കുള്ള നഴ്സിംഗ് വിദ്യാഭാസം ആഗ്രഹിക്കുന്ന വരുമായ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് സ്കോളർഷിപ്പ് ഏർപ്പെടുത്തി സാമ്പത്തിക സഹായം നൽകുകയാണ് ഐനന്റ് അസോസിയേഷൻ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളിൽ സാമൂഹിക മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഐനന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി സര്‍വീസിലൂടെയും ഹെല്‍ത്ത് എഡ്യൂക്കേഷൻ കോൺഫറൻസിലൂടെയും കാഴ്ച വെച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ടാണ് ഐനന്റ് അസോസിയേഷൻ നോർത്ത് ടെക്സാസ് പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ അറിയിച്ചു. സ്കോളർ ഷിപ്പിന്റ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജൂൺ 1 ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് : [email protected] www.ianant.org https://ianant.org/scholarship/

Author

Leave a Reply

Your email address will not be published. Required fields are marked *