കൊച്ചി: പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ആപ്‌നിറ്റി ടെക്‌നോളജീന്റെ ഭൂരിപക്ഷ ഓഹരി ഡിഎംഐ ഫിനാന്‍സ് ഏറ്റെടുത്തു. മണി ട്രാന്‍സ്ഫര്‍, വാലറ്റ്, മൈക്രാ എടിഎം തുടങ്ങി നിരവധി സേവനങ്ങള്‍ നല്‍കുന്ന ആപ്‌നിറ്റിന്റെ ഓക്‌സിമണി ഇതോടെ ഡിഎംഐ ഫിനാന്‍സിനു സ്വന്തമായി. ഇന്ത്യയിലുടനീളം വിതരണ ശൃംഖലയുള്ള ഓക്‌സിമണി പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉള്‍പ്പെടെ വാലറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സേവനങ്ങള്‍ വൈകാതെ അവതരിപ്പിക്കും. തങ്ങളുടെ ഉപഭോക്തൃ അടിത്തറയും ഉല്‍പ്പന്നങ്ങളും വിപുലപ്പെടുത്താന്‍ ആപ്‌നിറ്റ് ഏറ്റെടുക്കലിലൂടെ കഴിയുമെന്ന് ഡിഎംഐ ഫിനാന്‍സ് കോഫൗണ്ടറും ജോയിന്റ് എംഡിയുമായ ശിവാഷിഷ് ചാറ്റര്‍ജി പറഞ്ഞു. ഡിഎംഐ ഫിനാന്‍സ് കുടുംബത്തിന്റെ ഭാഗമായത് ഫിന്‍ടെക്ക് രംഗത്തെ തങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ സഹായിക്കുമെന്ന് ആപ്‌നിറ്റ് കോഫൗണ്ടറും സിഇഒയുമായ നിതിന്‍ കപൂര്‍ പറഞ്ഞു.
Report : Asha Mahadevan (Account Executive )