കോവിഡ് പ്രതിരോധം, വാക്സിനേഷന്‍; വിമുഖത പാടില്ലെന്ന് ആരോഗ്യ വകുപ്പ്

Spread the love

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ രോഗപ്രതിരോധ ജാഗ്രത കൈവിടരുതെന്നും വാക്സിന്‍ സ്വീകരിക്കുന്നത് ഒഴിവാക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

അറുപതു വയസ് കഴിഞ്ഞവരും കോവിഡ് ചികിത്സാ, പ്രതിരോധ നടപടികളുടെ മുന്‍നിര പ്രവര്‍ത്തകരും കരുതല്‍ ഡോസ് (മൂന്നാമത്തെ ഡോസ്) വാക്സിന്‍ എടുക്കണം.

പതിനഞ്ചു വയസ്സു കഴിഞ്ഞ കുട്ടികളില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ സ്വീകരിക്കണം. 12 മുതല്‍ പ്രായമുള്ള കുട്ടികള്‍ പരീക്ഷ കഴിയുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. ഇക്കാര്യത്തില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

എന്തെങ്കിലും കാരണത്താല്‍ ഇതുവരെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരും ഉടന്‍ വാക്‌സിന്‍ എടുക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *