മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം. എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലേക്കോ അയയ്ക്കണം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.

Author

Leave a Reply

Your email address will not be published. Required fields are marked *