കേരള ഗ്രാമീണ ശുദ്ധജല വിതരണ ഏജൻസി (കെ.ആർ.ഡബ്ല്യു.എസ്.എ)യുടെ സഹായത്തോടെ മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമിക്കുന്നതിനു ഗ്രാമ പഞ്ചായത്തുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ‘മഴവെള്ള സംഭരണം – ഭൂജല പരിപോഷണം’ എന്ന പേരിൽ പങ്കാളിത്താധിഷ്ഠിത മാതൃകയിലാകും പദ്ധതി നടപ്പാക്കുക. വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമാണം, ഗാർഹിക കിണറുകളെ സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള സ്രോതസുകളാക്കൽ എന്നിവയാണു പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. താത്പര്യമുള്ള പഞ്ചായത്തുകൾ അപേക്ഷകൾ തയാറാക്കി എക്സിക്യൂട്ടിവ് ഡയറക്ടർ, കെ.ആർ.എസ്.ഡബ്ല്യു.എസ്.എ, പി.ടി.സി. ടവർ, മൂന്നാം നില, എസ്.എസ്. കോവിൽ റോഡ്, തമ്പാന്നൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അയക്കണം. അവസാന തീയതി ഏപ്രിൽ 20. കൂടുതൽ വിവരങ്ങൾക്ക് 0471 2337003, 2337005.