കൊല്ലം: വെളിച്ചെണ്ണ വിപണിയിലേക്ക് ‘കല്‍പ്പം’ ബ്രാന്‍ഡുമായി ജില്ലാ പഞ്ചായത്ത്. കരുനാഗപ്പള്ളി ചിറ്റുമൂല കോക്കനട്ട് നഴ്സറിയില്‍ ഉല്പാദിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ ലേബലില്‍ പുറത്തിറക്കിയ വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ് പ്രസന്നകുമാറിന് കൈമാറി ആദ്യവില്പനയും നടത്തി. 180 രൂപയാണ് ഒരു ലീറ്റര്‍ വെളിച്ചെണ്ണയുടെ വില. വിവിധ ഫാമുകളിലൂടെ ഗുണമേ•യുള്ള ഉല്പന്നങ്ങള് വിപണിയില്‍ എത്തിച്ച് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തങ്ങള്‍ തുടര്‍ന്നും നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു .