കോവിഡ് മഹാമാരിയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകി ജോസഫ് ചാണ്ടി

Spread the love

ഡാളസ് : അമേരിക്കിൻ മലയാളിയും കോട്ടയം സ്വദേശിയുമായ ജോസഫ് ചാണ്ടി രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോവിഡ് കാലമായ 2022 ലും മുടങ്ങാതെ നടന്നു.

41 വർഷമായി അമേരിക്കയിലെ ഡാലസിൽ കഴിയുന്ന ജോസഫ് ചാണ്ടി ശാരീരിക അസ്വസ്ഥതകൾ പോലും വകവയ്ക്കാതെ എല്ലാ വർഷവം അമേരിക്കയിൽ നിന്നും നേരിട്ട് കേരളത്തിലും അയൽസംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും മറ്റ് അവശതയനുഭവിക്കുന്നവർക്ക് ധനസഹായവും നൽകിയാണ് അമേരിക്കയിലേക്ക് മടങ്ങുകയുമായിരുന്നു ഇത്രയും കാലം ചെയ്തിരുന്നത്. തന്റെ സമ്പാദ്യം മുഴുവനും വിവിധ ബാങ്കുകളിലായി നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗിച്ചാണ് നാട്ടുകാർക്ക് മുഴുവനുമായി ദാനം നൽകുന്നത്. ഏതാണ് ഒന്നേകാൽ കോടി രൂപ കാശ് ആവശ്യമുള്ളവർക്കായി പ്രതിവർഷം അദ്ദേഹം നൽകുന്നു. മദർതെരാസ അവാർഡ് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള നിരവധി അവാർഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.കോട്ടയം അയര്‍കുന്നം പുന്നത്തറ സ്വദേശിയാണ് അദ്ദേഹം. ഡാളസ്സില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്നു

വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സസ്– ഡാലസ് പ്രൊവിൻസുകൾ സംയുക്തമായി നടത്തിയ ചടങ്ങിലും ജോസഫ് ചാണ്ടിയെ ആദരിച്ചു.
എന്റെ സമ്പാദ്യം മുഴുവൻ ലോകം അവസാനിക്കും വരെ എന്റെ നാട്ടുകാർക്ക് എന്നതാണ് അദ്ദേഹം ലോകത്തിന് നൽകുന്ന സന്ദേശം. ഇവിടെ എന്റെ നാട്ടുകാർ എന്നു പറഞ്ഞാൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും മതജാതി പരിഗണകളില്ലാതെയുള്ള സഹോദരങ്ങളെന്നാണ് അദ്ദേഹം അർത്ഥമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ കഴിഞ്ഞ 25 വർഷക്കാലയമായി പത്ത് കോടി എഴുപത്തിയൊൻപത് ലക്ഷം രൂപ ഇതേ വരെ എല്ലാ വിഭാഗം ആൾക്കാർക്കുമായി അദ്ദേഹം വീതിച്ച് നൽകിയിട്ടുണ്ട്. ഈ വർഷം ട്രസ്റ്റ് രൂപീരണത്തിന്റെ 25ാം വാർഷികം കണക്കിലെടുത്ത് കേരളത്തിലെ ഓരോ ജില്ലയിലേയും ഓരോ പഞ്ചായത്തുകളിലെ 10

പേർക്ക് 15,000 രൂപ വീതവും ധനസഹായം നൽകി.
കഴിഞ്ഞ 2 വർഷമായി കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് ഫ്‌ളൈറ്റ് ലഭ്യതയും മറ്റും ഇല്ലാത്തത് കാരണം കേരളത്തിലെ ന്യൂസ് ചാനലായ ന്യൂസ് ഡെയ്‌ലി കേരളയുടെ എഡിറ്റോറിയൽ ജീവനക്കാരാണ് അദ്ദേഹത്തിനായി ഈ ദൗത്യം ഏറ്റെടുത്ത് കേരളവും അയൽസംസ്ഥാനങ്ങളും സഞ്ചരിച്ച് ധനസഹായ വിതരണം നടത്തിയത്. ഇതിലേക്കായി എല്ലാ ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ മീറ്റിംഗുകൾ സംഘടിപ്പിച്ചാണ് ധനസഹായ വിതരണം നടത്തുന്നത്.

ഈ വർഷം കൊല്ലം ജില്ലയിൽ നിന്നുംമാണ് മീറ്റിങ്ങുകൾ ആരംഭിച്ചത്. 11ന് പത്തനം തിട്ടയിലും 12ന് ആലപ്പുഴയിലും ധനസഹായ വിതരണ ചടങ്ങുകൾ നടന്നുകോട്ടയത്ത് ബെസേലിയോസ് കോളെജിൽ നടന്നചടങ്ങ് ഉദ്ഘാടനം ചെയ്തത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയാണ്. ദൈവതുല്യനാണ് ശ്രീ ജോസഫ് ചാണ്ടി എന്നാണവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. എറണാകുളം ജില്ലയിൽ സെന്റ് ആൽബർട്ട്‌സ് കോളേജിൽനടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഐഎൻടിയുസി ദേശീയ സെക്രട്ടറി അഡ്വ.കെ.പി ഹരിദാസാണ്. അതേ പോലെ തൃശൂരിലെ പൂങ്കുന്നം ജിഎച്ച് എസിൽ ന ടന്ന സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തത് തൃശൂർ എം.എൽ എ പി ബാലചന്ദ്രനാണ്. കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് തന്നെ നടന്ന മറ്റൊരു ചടങ്ങ് എസ്എൻഡിഎസ് ദേശീയ അദ്ധ്യക്ഷ ഷൈജകൊടുവള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിൽ നടന്ന ചടങ്ങ് മുൻ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. കാസർകോട് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് എഇഒ പി.വി.ജയരാജ് ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ നടന്ന ചടങ്ങ് ഇടുക്കിയിൽ നടന്ന യോഗം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നടന്ന യോഗം പാലക്കാട് മുനിസിപ്പൽ ചെയർപേഴ്‌സൺ ജാനകീദേവി ഉദ്ഘാടനം ചെയ്തു. വയനാട് നടന്ന യോഗം മുട്ടിൽ ഡബ്‌ള്യു, എം ഒ ആർട്‌സ് കോളേജിൽ കോളേജ് പ്രിൻസിപ്പൽ ഉബൈദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ യോഗം കെ.ആൻസലൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ സ്‌കോളർഷിപ്പ് വിതരണം എസ്എൻഡിപി കന്യാകുമാരി യൂണിയൻ പ്രസിഡന്റ് ഹിന്ദുസ്ഥാൻ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നിരവധി പേരാണ് ആശംസകൾ അർപ്പിച്ച് സംസാരിച്ചത്. പ്രതിഫലേഛ കൂടാതെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വാങ്ങി നൽകുവാനും വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം വാങ്ങി നൽകുവാനുമായി ആത്മാർത്ഥമായ ചാരിറ്റി വർക്ക് ചെയ്യുന്നജില്ലാ കോഡിനേറ്റർമാരാണ് യഥാർത്ഥത്തിൽ ഈ ട്രസ്റ്റിന്റെ ശക്തി. ധാരാളം രോഗമുണ്ടായിട്ടും ഇപ്പോഴും കേരളത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി എല്ലാ പേർക്കും ധനം എത്തിക്കുന്നതിൽ നിതാന്തമായ ജാഗ്രത പുലർത്തുന്ന ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ശ്രീ ജോസഫ് ചാണ്ടിയുടെ ആയുരാരോഗ്യത്തിനായി എല്ലാ ചടങ്ങുകളും പ്രാർത്ഥനായോഗങ്ങൾ കൂടെയായിരുന്നു.

ഫോട്ടോ കണ്ണൂരിൽ നടന്ന സ്‌കോളർഷിപ്പ് വിതരണം മുൻ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
2. കോട്ടയം ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *