എൻ.എസ്.എസ് സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിക്കു തുടക്കം

Spread the love

സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്‍മാരെ സൃഷ്ടിക്കുക, ഒരു ക്യാമ്പസിൽ നിന്നും ഒരു ഐഎഎസ് ഓഫീസറെയെങ്കിലും വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം (എൻഎസ്എസ്) കരിയർ അഡ്വാൻസ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു.
1000 വിദ്യാർത്ഥികൾക്ക് ഇതിലൂടെ സൗജന്യ പരിശീലനം നൽകും. ഏകദേശം രണ്ടായിരത്തോളം അപേക്ഷകരിൽ നിന്നും സ്‌ക്രീനിങ് ടെസ്റ്റ് നടത്തിയാണ് അർഹരെ തിരഞ്ഞെടുക്കുക.
ബ്രിഡ്ജ് കോഴ്‌സിന് ശേഷം, മെറിറ്റ് അടിസ്ഥാനത്തിൽ ജനറൽ വിഭാഗം, പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻഎസ്എസ് വോളന്റിയർമാർ എന്നീ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 15 വിദ്യാർഥികൾക്ക് അടുത്ത അക്കാദമിക്ക് വർഷം സൗജന്യ സിവിൽ സർവ്വീസ് പരിശീലനവും പദ്ധതിയുടെ ഭാഗമായി നൽകും.

Author

Leave a Reply

Your email address will not be published. Required fields are marked *