റവ. സാം.കെ. ഈശോയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ് നൽകി.

Spread the love

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. സാം.കെ.ഈശോയ്ക്കും കുടുംബത്തിനും ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ വച്ച് ഏപ്രിൽ 28 ന് വ്യാഴാഴ്ച ഊഷ്മളമായ സ്വീകരണം നൽകി. അസി.വികാരി റവ. റോഷൻ.വി. മാത്യൂസിന്റെയും ഇടവക ചുമതലക്കാരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

കോട്ടയം മാർത്തോമാ വൈദിക സെമിനാരിയിൽ നിന്നും ബിഡി ബിരുദം എടുത്ത അച്ചൻ 2006 ജൂൺ 21നു ഡീക്കനായും അതെ വർഷം ജൂലൈ 5 നു സഭയുടെ കശീശ്ശാ പട്ടവും സ്വീകരിച്ചു മാർത്തോമാ സഭയുടെ വൈദിക ശുശ്രൂഷയിലേക്കു പ്രവേശിച്ചു.

ചീക്കനാൽ സെന്റ് തോമസ്, പുല്ലാമല താബോർ, അയത്തിൽ ജെറുസലേം, തലച്ചിറ ബെഥേൽ, കോതമംഗലം സെന്റ് തോമസ്‌, ആയക്കാട് മാർത്തോമാ, വേങ്ങൂർ ജെറുസലേം, തുടങ്ങിയ മാർത്തോമാ ഇടവകകളിൽ വികാരിയായും,എറണാകുളം ഇളങ്കുളം ജെറുസലേം ഇടവകയുടെ അസി.വികാരിയായും ശുശ്രൂഷ ചെയ്ത അനുഭവസമ്പത്തുമായാണ് ഹൂസ്റ്റണിൽ എത്തിയിരിക്കുന്നത് കാക്കനാട് മാർത്തോമാ സ്കൂളിന്റെ മാനേജരായും പ്രവർത്തിച്ചു.

ചേന്നങ്കരി ബഥനി, സെന്റ് പോൾസ് എന്നീ ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഹൂസ്റ്റൺ ട്രിനിറ്റിയിലേക്ക് നിയമനം ലഭിക്കുന്നത്.

അയിരൂർ പ്ലാങ്കമൺ ഓന്തിമാങ്കൽ (കാലായിൽ) കുടുംബാംഗമായ അച്ചന്റെ സഹധർമിണി ബിൻസി സാം കോട്ടയം പാമ്പാടി ഇലക്കൊടിഞ്ഞിയിൽ കുടുംബാംഗമാണ്. മക്കളായ ഷോണും ജുവാനയും സ്കൂൾ വിദ്യാർത്ഥികളാണ്.

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയുടെ പ്രവർത്തനങ്ങൾ സജീവമാക്കു ന്നതിന് അച്ചന്റെ അനുഭവസമ്പത്ത് ഒരു മുതൽകൂട്ടായി മാറുമെന്ന് അസി.വികാരി റവ. റോഷൻ വി.മാത്യൂസും ഇടവക ഭാരവാഹികളും പ്രത്യാശ പ്രകടിപ്പിച്ചു.

ഹൃദ്യമായ വരവേൽപിനു റവ. സാം കെ. ഈശോ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി.

 

Author

Leave a Reply

Your email address will not be published. Required fields are marked *