ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ് സിൽവർ ജൂബിലി നിറവിൽ

Spread the love

ഗതാഗത വകുപ്പിനു കീഴിൽ തിരുവനന്തപുരം പാപ്പനംകോട് 1995-ൽ സ്ഥാപിച്ച ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സിൽവർ ജൂബിലി നിറവിൽ. ബി.ടെക്, എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകളിലായി തൊഴിൽ വൈദഗ്ധ്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള എൻജിനീയർമാരെ വാർത്തെടുത്ത ഇവിടെ 2000-ലധികം വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ആകെ സി.ടി.ഇ യുടെ അക്രഡിറ്റേഷൻ നേടുന്ന ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജാണിത്. എൻ.ബി.എ അക്രെഡിറ്റേഷൻ അംഗീകാരം മൂന്നുതവണ നേടി. പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും പിഎച്ച്.ഡി കരസ്ഥമാക്കിയ മികച്ച അധ്യാപകരാണ് ഇവിടുള്ളത്. യോഗ്യത നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും കോളേജിന്റെ പ്ലേസ്‌മെന്റ് സെൽ വഴി ജോലി ലഭിക്കുന്നുണ്ട്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ (ഓട്ടോമൊബൈൽ) എഞ്ചിനീയറിംഗ് എന്നീ ബിരുദ കോഴ്‌സുകളും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, സിഗ്‌നൽ പ്രോസസ്സിംഗ്, മെഷീൻ ഡിസൈൻ എന്നീ ബിരുദാനന്തര കോഴ്‌സുകളും പിഎച്ച്ഡിയും കോഴ്‌സുകൾ നിലവിലുണ്ട്. കേരള ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമാണിത്.

Author