സംസ്കൃതസർവ്വകലാശാല : ‘പ്രഗതി’ സമാപിച്ചു

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഭരണവിഭാഗം ജീവനക്കാർക്കുവേണ്ടി സർവ്വകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) സംഘടിപ്പിച്ച പഞ്ചദിന പരിശീലനശില്പശാല ‘പ്രഗതി’ സമാപിച്ചു. കാലടി മുഖ്യകാമ്പസിലെ ലാങ്ഗ്വേജ് ബ്ലോക്കിൽ ചേർന്ന സമാപനസമ്മേളനത്തിൽ ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ അധ്യക്ഷനായിരുന്നു. രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഷീന എം.ആർ., റേച്ചൽ പി.ഡി., സെക്ഷൻ ഓഫീസർ എച്ച്. മുഹമ്മദ് ഹാരിസ് എന്നിവർ പ്രസംഗിച്ചു. 24ന് തുടങ്ങിയ പരിശീലന ശില്പശാലയിൽ അഡ്വ. ആശ ഉണ്ണിത്താൻ, സാമൂഹിക പ്രവർത്തകവിഭാഗം മേധാവി ഡോ. ജോസ് ആന്റണി, സെക്ഷൻ ഓഫീസർമാരായ ടി.എസ്.പ്രസാദ്, പി.ബി. സാംകുമാ‍ർ, കമ്പ്യൂട്ടർ പ്രോഗ്രാമർ എം.എസ്. നിഷ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസർ

ഫോണ്‍ നം. 9447123075

 

 

Author