തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും.
തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കിഫ്ബി വഴി 57 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 66.35 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. ഇതില്‍പ്പെട്ട 20 വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ സ്കൂളുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. 18.48 കോടി രൂപ ചിലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 37 സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം അവസാന ഘട്ടങ്ങളിലാണ്. സമയബന്ധിതമായി അവയും പൂര്‍ത്തീകരിക്കും.