ജോഷ്വ ജോർജ് മാത്യു (30) ന്യുയോർക്കിൽ അന്തരിച്ചു

Spread the love

ന്യുയോർക്ക്: ബ്രൂക്ലിൻ സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോർജ് മാത്യവിന്റെയും അന്നമ്മ ജോർജിന്റെയും പുത്രൻ ജോഷ്വ ജോർജ് മാത്യു, 30, ന്യു യോർക്കിൽ അന്തരിച്ചു. സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു.

ചെങ്ങന്നൂർ മലയിൽ അയിരൂക്കുഴി (കാപ്പിതോട്ടത്തിൽ) കുടുംബാംഗമാണ് ഫാ. ജോർജ് മാത്യു. മാവേലിക്കര പുതിയവീട്ടിൽ കുടുംബാംഗമാണ് അന്നമ്മ ജോർജ്.

സരിത, ശോഭ എന്നിവർ സഹോദരിമാരാണ്. ജോയൽ ജോർജ് സഹോദരീ ഭർത്താവാണ്

പൊതുദർശനം: ജൂൺ 2 വ്യാഴം വൈകിട്ട് 4 മുതൽ 9 വരെ: പാർക്ക് ഫ്യുണറൽ ചാപ്പൽസ്, ഗാർഡൻ സിറ്റി, ന്യുയോർക്ക്

സംസ്കാര ശുശ്രുഷ ജൂൺ 3 രാവിലെ 9 മണിക്ക് ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മോർ നിക്കളോവുസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തും.

തുടർന്ന് സംസ്കാരം: സെന്റ് ചാൾസ് സെമിത്തേരി, ഫാർമിംഗഡിൽ, ലോംഗ് ഐലൻഡ്

വാർത്ത: ജോസഫ് പാപ്പൻ

Author