ബസപകടം: മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

Spread the love

കണ്‍ട്രോള്‍ റൂം തുറന്നു.

തിരുവനന്തപുരം: കടയ്ക്കലില്‍ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍പ്പെട്ട് കടയ്ക്കല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും

ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍

ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. രണ്ട് ആശുപത്രിയിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. കടയ്ക്കല്‍ ആശുപത്രിയില്‍ നിസാര പരിക്കുകളുള്ള 15 പേരാണ് ചികിത്സയിലുള്ളത്. 42 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ റെഡ് സോണിലും യെല്ലോ സോണിലും വിദഗ്ധ ചികിത്സ നല്‍കി എമര്‍ജന്‍സി ട്രോമ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറക്കാന്‍ നിര്‍ദേശം നല്‍കി. പരിക്കേറ്റവരെ പറ്റിയറിയാന്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2528300

Author