ശാസ്ത്രവേദി പരിസ്ഥിതി ദിനാചരണവും സെമിനാറും

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാഭവനില്‍ 05.06.2022 ഞായറാഴ്ച രാവിലെ 10.30 ന് മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം ശാസ്ത്രവേദി സംഘടിപ്പിക്കുന്ന 101
(നൂറ്റിയൊന്ന്) സെമിനാറുകളുടെ ഉദ്ഘാടനം ”സൈലന്റ് വാലി മുതല്‍ സില്‍വര്‍ ലൈന്‍ വരെയും പരിസ്ഥിതിയും” എന്ന വിഷയത്തില്‍ അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു. സെമിനാറില്‍ പാലോട് രവി, ജോസഫ് സി.മാത്യു, ശ്രീധര്‍ രാധാകൃഷ്ണന്‍, മിനി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കുന്നു.

അഡ്വ.മരുതംകുഴി സതീഷ്‌കുമാര്‍
ജനറല്‍ സെക്രട്ടറി

Leave Comment