അരോപണം കളവെങ്കില്‍ മാനനഷ്ടകേസ് മുഖ്യമന്ത്രി നല്‍കാത്തതെന്തെന്ന് യുഡിഎഫ് കണ്‍വീനര്‍

Spread the love

തിരു: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി കളവാണെങ്കില്‍ മുഖ്യമന്ത്രി മാനനഷ്ടകേസ് നല്‍കാനും സിആര്‍പിസി 340 പ്രകാരം അതേ കോടതിയില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കാനും തയ്യാറാകുമോയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വെല്ലുവിളിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം

മുഖ്യമന്ത്രി കേസ് നല്‍കാന്‍ തയ്യാറാക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെന്നാണ്. പൊതുസമൂഹം അങ്ങനെ വിലയിരുത്തിയാല്‍ തെറ്റ്പറായാനാകില്ല. ആരോപണത്തെ നിയമപരമായി നേരിടാനുള്ള ധാര്‍മികത മുഖ്യമന്ത്രി കാട്ടണം. സ്വപ്‌നയുടെ മൊഴി കളവാണെന്ന് പറായനുള്ള ധൈര്യം മുഖ്യമന്ത്രിക്കോ സിപിഎമ്മിനോയില്ല. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന സിപിഎം എന്തുക്കൊണ്ട് നിയമനടപടിക്ക് തയ്യാറാകുന്നില്ല. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ മാനനഷ്ടത്തിന് പ്രോസിക്യൂഷന് തന്നെ കേസുകൊടുക്കാന്‍ അധികാരമുണ്ട്. ആരോപണം ഉന്നിയിച്ച Swapna Suresh vs m Sivasankar gold smuggling case accused swapna suresh slams m sivasankar | Swapna Suresh vs Sivasankar | ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങൾ നൽകിട്ടുണ്ട് : സ്വപ്ന ...

വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന്റെ പേരില്‍ അവരെ കേസുകളില്‍ കുടുക്കി ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്.ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അഴിമതി ആരോപണം ഉണ്ടായപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോ ഇല്ലയോയെന്ന് പരിശോധിച്ച പാരമ്പര്യം മുന്‍കാല കമ്യൂണിസ്റ്റ് മന്ത്രിസഭകള്‍ക്ക് ഉണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. ഇതേ മാതൃക പിന്തുടര്‍ന്ന് കോടതി നിരീക്ഷണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി സത്യം പുറത്ത് വരുന്നത് വരെ മുഖ്യമന്ത്രി പദവിയില്‍ നിന്നും മാറിനില്‍ക്കാന്‍ തയ്യാറാകണം. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ നാട്ടില്‍ കലാപമുണ്ടാക്കുമെന്ന പോലീസ് റിപ്പോര്‍ട്ട് വിചിത്രമാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിലൂടെ കാലപക്കൊടി ഉയരുന്നത് ഇടതുമുന്നണിയിലായിരിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

Author