ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് തേര്‍ഡ് കണ്‍ഗ്രഷന്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി സാമൂഹ്യ പ്രവര്‍ത്തകയും, നല്ലൊരു സംഘാടകയുമായ റീമാ റസൂല്‍ മത്സരിക്കുന്നു.
ന്യൂയോര്‍ക്ക് തേര്‍ഡ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ആദ്യമായി മത്സരിക്കുന്ന സൗത്ത് ഏഷ്യന്‍, വനിത, ആദ്യ മുസ്ലീം വനിത എന്നീ ബഹുമതികളാണ് റീമയെ തേടിയെത്തിയിരിക്കുന്നത്. സൗത്ത് ഏഷ്യന്‍സ് ഫോര്‍ അമേരിക്ക ഇവരെ എന്‍ഡോഴ്‌സ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 23ന് നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ റസൂലിന് പുറമെ മറ്റൊരു ഇന്ത്യക്കാരന്‍ നവജോത് കൗര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്.
ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന റസൂല്‍ 2001ലാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സ്റ്റിയില്‍ നിന്നും ബിരുദം നേടിയത്. നോണ്‍ പ്രോഫിറ്റ് ട്രേഡ് അസ്സോസിയേഷന്‍ സെവിയുടെ സ്ഥാപക കൂടിയാണ് റസൂല്‍- രണ്ടു കുട്ടികളുടെ മാതാവാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക. ഇവിടെയുള്ള ഒരു കുടുംബവും ഭയത്തില്‍ കഴി കഴിയാത്തവരാകരുത്, കടബാധ്യതയില്‍പെട്ടു പോകരുത്. ആരോഗ്യ സംരക്ഷകയെന്നത് മാനുഷീകാവകാശമാണ്. എല്ലാവര്‍ക്കും മൈഡികെയര്‍ ലഭിച്ചിരിക്കണം. ഇതാണ് റസൂല്‍ ഉയര്‍ത്തിയിരിക്കുന്ന പ്രധാന ആവശ്യങ്ങള്‍-പ്രൈമറിയില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.