തീവ്രവാദികളുമായി ബന്ധമുള്ള ബിജെപിക്ക് ദേശീയതയെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല: എഐസിസി വക്താവ് ശ്രാവണ്‍ ദസോജു

Spread the love

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ട വ്യക്തികളുമായി അടുത്ത ബന്ധമുള്ള ബിജെപിക്ക് രാജ്യത്തിന്റെ ദേശീയതയെ കുറിച്ച് സംസാരിക്കാന്‍ എന്തുയോഗ്യതായണുള്ളതെന്ന് എഐസിസി വക്താവ് ശ്രാവണ്‍ ദസോജു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഭീകരവാദം പോലുള്ള ഗുരുതരമായ ദേശീയ വിഷയങ്ങളില്‍ രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല.എന്നാല്‍ ബിജെപിയും തീവ്രവാദ ബന്ധമുള്ള വ്യക്തികളുമായി ബിജെപിക്കുള്ള അടുത്ത ബന്ധത്തിന്റെ നിരവധി തെളിവുകള്‍ പുറത്തുവരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനിവില്ല.

ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അട്ടാരി ബിജെപി പ്രവര്‍ത്തകനാണ്. രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയയുടെ മരുമകന്റെ കീഴിലാണ് അട്ടാരി ജോലി ചെയ്തത്. ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ പുറത്ത് വിന്നിട്ടുണ്ട്. ഉദ്പൂര്‍ കേസിലെ പ്രതിക്ക് മുതിര്‍ന്ന ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്നും നിരവധി പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ദസോജു ചൂണ്ടിക്കാട്ടി.

അമരാവതി രസതന്ത്രജ്ഞന്‍ ഉമേഷ് കോല്‍ഹെയുടെ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഇര്‍ഫാന്‍ ഖാന് ബിജെപി പിന്തുണയുള്ള ‘സ്വതന്ത്ര’ എംപി നവനീത് റാണയുമായും അവരുടെ ഭര്‍ത്താവ് രവി റാണയുമായും അടുത്ത ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.റാണയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇര്‍ഫാന്‍ ഖാന്റെ സാന്നിധ്യം ഉണ്ടായിരുന്നു.കൂടാതെ പ്രദേശവാസികള്‍ പിടികൂടിയ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ജമ്മു കാശ്മീരില്‍ ബിജെപിയുടെ ഭാരവാഹി കൂടിയാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അമര്‍നാഥ് യാത്രയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന ഘട്ടത്തിലാണ് ഇദ്ദേഹം പോലീസ് പിടിയിലായത്. ബിജെപി ജമ്മു പ്രവിശ്യ ന്യൂനപക്ഷ മോര്‍ച്ച ഐടി സെല്‍ മേധാവി കൂടിയായ പിടിയിലായ ഭീകരന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി വരെ ബന്ധമുണ്ടെന്ന് പുറത്ത് വന്ന ഫോട്ടോഗ്രാഫുകളിലൂടെ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിജെപി നേതൃത്വം കൃത്യമായ മറുപടിപറയാതെ മൗനം പാലിക്കുകയാണ്.

രാജ്യത്തിന്റെ സമാധനം തകര്‍ന്നതും ജനങ്ങളുടെ ജീവന് ഭീക്ഷണി ഉയര്‍ത്തുന്നതുമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഒത്താശയും നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയാണ്. നേരത്തെയും നിരവധി തീവ്രവാദ പ്രവര്‍ത്തനുങ്ങളുമായി ബന്ധപ്പെട്ട് നിരവധി ബിജെപി നേതാക്കള്‍ക്കെതിരെ നിയമ നടപടി എടുത്തിട്ടുണ്ട്. ബിജെപി നേതാവും മുന്‍ സര്‍പഞ്ചുമായ താരിഖ് അഹമ്മദ് മിറിനെ 2020 ല്‍ പോലീസ് അറസ്റ്റ് ചെയ്തത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബുവിനു വേണ്ടി ആയുധങ്ങള്‍ വാങ്ങി നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ്. ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഡയറക്ടറേറ്റിന് വേണ്ടി 2017ല്‍ ചാരവൃത്തി നടത്തിയതിന് ബിജെപി ഐടി സെല്‍ അംഗം ധ്രുവ് സക്‌സേനയെയും 10 കൂട്ടാളികളെയും മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ നിന്നുള്ള ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിംഗ് തീവ്രവാദ ഫണ്ടിംഗ് കേസിലും അറസ്റ്റിലായി.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ 1000 കോടി രൂപയുടെ അഴിമതി നടത്തിയ അസം ബിജെപി നേതാവ് നിരഞ്ജന്‍ ഹോജായിയെ 2017ല്‍ എന്‍ഐഎയുടെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെന്നും ദസോജു പറഞ്ഞു.

ശ്രീനഗര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് 33-ല്‍ നിന്ന് മത്സരിക്കാന്‍ മസൂദ് അസ്ഹറിന്റെ സഹപ്രവര്‍ത്തകനായ അറിഞ്ഞുകൊണ്ട് ബി.ജെ.പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഖാന്‍ മുമ്പ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിലും ഹര്‍ക്കത്ത്-ഉല്‍-മുജാഹിദ്ദീനിലും അംഗമായിരുന്ന മുഹമ്മദ് ഫാറൂഖ് ഖാന് ശ്രീനഗര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കി.കാണ്ഡഹാര്‍ ഹൈജാക്കിംഗ് സമയത്ത് ഭീകരനായ മസൂദ് അസ്ഹറിനെ മോചിപ്പിച്ചതില്‍ ബിജെപി നിലപാട് സംശയാസ്പദമാണ്. പുല്‍വാമ ആക്രമണത്തില്‍ ആര്‍ഡിഎക്സ് ഉള്‍പ്പെടെ 300 കിലോഗ്രാം സ്ഫോടകവസ്തു എങ്ങനെയാണ് ഒന്നിലധികം സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ മറികടന്നെത്തിയതെന്നും അതുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലായെന്നതും ദുരൂഹമാണ്.ത്രീവവാദ ശക്തികളുമായി ബന്ധമുള്ള ബിജെപി നേതാക്കള്‍ക്ക് പങ്കുള്ള നിരവധി തെളിവുകളാണ് പ്രതിദിനം പുറത്തുവരുന്നത്. ബിജെപി രാജ്യത്തെ ജനങ്ങള്‍ക്ക് തന്നെ ഭീക്ഷണിയായി മാറിയെന്നും ഇതിനെതിരെ ശക്തമായ ജനവികാരവും പ്രതിഷേധവും ഉയര്‍ന്നുവരണമെന്നും ശ്രവാണ്‍ ദസോജു പറഞ്ഞു.

Author