വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡനു ഇസ്രായേലില്‍ നിന്നും സൗദ്യഅറേബ്യയിലേക്ക് വ്യോമമാര്‍ഗ്ഗം സ്ഞ്ചരിക്കുന്നതിന് ആകാശാതിര്‍ത്തി തുറന്നു നല്‍കിയതോടെ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള എല്ലാ വിമാന കമ്പനികള്‍ക്കും സൗദിയിലൂടെ പറക്കുന്നതിനുള്ള അനുമതി നല്‍കിയതായി ജൂലായ് 19ന് സൗദ്യഅറേബ്യ അധികൃതര്‍ അറിയിച്ചു.
ഈ തീരുമാനം മിഡില്‍ ഈസ്റ്റ് റീജിയണിനെ കൂടുതല്‍ സുരക്ഷിതവും, കരുത്തുറ്റതുമാക്കി തീര്‍ക്കുമെന്നും, അമേരിക്കക്കും, ഇസ്രായേലിനും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് നാഷ്ണല്‍ സെക്യൂരിറ്റി അഡ് വൈസര്‍ ജേക്ക് സുള്ളിവാന്‍ ഒരു പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
ഇസ്രായേലും, സൗദിഅറേബ്യയും തമ്മില്‍ യാതൊരു നയതന്ത്രബന്ധവും ഇല്ലെന്നും, സൗദി ഒരിക്കലും ഇസ്രായേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടില്ലെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2020 ല്‍ യു.എസ്. മാദ്ധ്യസ്ഥതയെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും(യു.എ.ഇ.) ബഹ്റിനും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചതോടെ സൗദിയുടെ വ്യോമാതിര്‍ത്തി ഈ മൂന്നു രാജ്യങ്ങള്‍ക്കും(ഇസ്രായേല്‍ ഉള്‍പ്പെടെ) തുറന്ന് നല്‍കിയിരുന്ന ഇസ്രായേലില്‍ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ടു പറക്കുന്നതിന് അവസരം ലഭിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നതായി ബൈഡന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. യിസ്രായേലും അറബ് വേള്‍ഡുമായി ബന്ധങ്ങള്‍ സാധാരണനിലയിലാകാന്‍ ഇതുപകരിക്കുമെന്ന് ബൈഡന് പ്രത്യാശ പ്രകടിപ്പിച്ചു