സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ ജാഗ്രത വേണം – വനിത കമ്മിഷന്‍

Spread the love

സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകള്‍ വനിത കമ്മിഷനില്‍ വരുന്നതായും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. വനിത കമ്മീഷന്‍ കലക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മീഷന്‍ അംഗം ഇക്കാര്യം അറിയിച്ചത്.ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികളെ സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണം ഒരാഴ്ചത്തെ സൗഹൃദത്തില്‍ വീട്ടില്‍ നിന്നും ആണ്‍ സുഹൃത്തിനൊപ്പം പോയി വിവാഹിതയായ പെണ്‍കുട്ടി ജയിലിലടക്കപ്പെട്ട പ്രതീതിയില്‍ ജീവിക്കേണ്ടി വന്നതായും ഭര്‍ത്താവും കുടുംബക്കാരും നിരന്തരം പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്‌കോളര്‍പ്പിപ്പ് പരീക്ഷക്കാണെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ എത്തിയ പെണ്‍കുട്ടിയുടെ അഛന്‍ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ കമ്മിഷന്‍ ഗൗരവമായി കാണുന്നതായി കമ്മീഷനംഗം വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ധൈര്യം കൊടുക്കുകയും ഈ കേസില്‍ പെണ്‍കുട്ടിക്കായി ആവശ്യമായതെല്ലാം കമ്മിഷന്‍ ചെയ്യുമെന്നും അംഗം അറിയിച്ചിട്ടുണ്ട്.

മാട്രിമോണികള്‍ മുഖേന ഉണ്ടാകുന്ന വിവാഹങ്ങളിലും ഇത്തരത്തില്‍ ചതികുഴികള്‍ ഉള്ളതായി കമ്മിഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട് . അതിനാല്‍ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിലും സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് ഷിജി ശിവജി പറഞ്ഞു.
32 പരാതികളാണ് സിറ്റിംഗില്‍ ആകെ ലഭിച്ചത്. അതില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കുകയും അഞ്ചെണ്ണം വിവിധ വകുപ്പുകളിലേക്കും മൂന്നെണ്ണം കെല്‍ സക്കും രണ്ടെണ്ണം തുടര്‍ന്നടപടികള്‍ക്കായും കൈമാറി.13 പരാതികള്‍ അടുത്ത അദാലത്തിലേക്ക് പരിഗണിക്കും.

Author