കടമ്പനാട് കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷി ഭവനാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കടമ്പനാട് പഞ്ചായത്ത് 2020-2021, 2021-2022 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൃഷിഭവന്‍ കെട്ടിടത്തിന്റെയും കൃഷിവകുപ്പ് അനുവദിച്ച വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിക്കാരന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ കൃഷിഗീത പദ്ധതി നടപ്പാക്കി. 14-ാം പഞ്ചവത്സരപദ്ധതിയുടെ ആസൂത്രണം കൃഷിയിടത്തില്‍ നിന്ന് തുടങ്ങും. കാന്‍സറിന് 20 ശതമാനം കാരണം പുകയില ഉത്പ്പന്നങ്ങള്‍ ആണ്. 35 മുതല്‍ 40 ശതമാനം വരെ കാരണം ഭക്ഷണവും ജീവിതശൈലി രോഗങ്ങളുമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ അവസ്ഥ മാറേണ്ടത് അത്യാവശ്യമാണ്. കൃഷിയെ രക്ഷപ്പെടുത്താന്‍ എല്ലാവരും പറമ്പിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. രണ്ട് കോടി രൂപ വരെ ഒരു ശതമാനം പലിശക്ക് സഹകരണ സംഘങ്ങള്‍ വഴി കൃഷി ആവശ്യത്തിന് നല്‍കും. ഏഴു വര്‍ഷമാണ് വായ്പാ കാലാവധിയെന്നും മന്ത്രി പറഞ്ഞു.കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 2018 ലേയും 2019 ലേയും വെള്ളപ്പൊക്കത്തെ അതിജീവിച്ചാണ് കാര്‍ഷിക മേഖല കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിവിധ ഇനം തൈകളുടെ വിതരണ ഉദ്ഘാടനം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല നിര്‍വഹിച്ചു.
കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷിബു, വിമല മധു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ദിലീപ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണിയമ്മ മോഹന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ നെല്‍സണ്‍ ജോയ്‌സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജാകൃഷ്ണന്‍, കെ ജി ശിവദാസന്‍, വൈ. ലിന്റോ, പ്രസന്നകുമാരി, മാനപ്പള്ളി മോഹനന്‍, ഷീജ ഷാനവാസ്, ജോസ് തോമസ്, പ്രസന്നകുമാര്‍, സാറമ്മ ചെറിയാന്‍, ചിത്ര രഞ്ജിത്ത്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സിപിഐഎം അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ കെ എസ് മണ്ണടി, കോണ്‍ഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജി മാമന്‍, ജില്ലാ കാര്‍ഷിക വികസനസമിതി അംഗം ആര്‍. രാജേന്ദ്രന്‍ പിള്ള, കടമ്പനാട് വടക്ക് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബിജിലി ജോസഫ്, സിപിഎം മണ്ണടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ സാജന്‍, സിപിഐ മണ്ണടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി. മോഹനചന്ദ്രകുറുപ്പ്, സിപിഎം ഏരിയ കമ്മറ്റി അംഗം കെ. വിശ്വംഭരന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വൈ. രാജന്‍, ആര്‍എസ്പി മണ്ഡലം സെക്രട്ടറി പൊടിമോന്‍ കെ മാത്യു, സിപിഐ നിലയ്ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി. അജി, സിപിഐ കടമ്പനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ഷണ്മുഖന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഫൗസിയ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയിസി കെ കോശി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ കോശി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ. പി) റ്റി. ജെ. ജോര്‍ജ് ബോബി, കൃഷി വകുപ്പ് അടൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ സബ്‌ന സൈനുദീന്‍ എന്നിവര്‍ പങ്കെടുത്തു.