തൊഴില്‍ അന്വേഷകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) ജില്ലാതല ബോധവത്കരണ ശില്പശാല തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ സംഘടിപ്പിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
50 ലക്ഷം രൂപ വരെ അടങ്കലുള്ള വ്യവസായ പദ്ധതികളിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ മാര്‍ജ്ജിന്‍ മണി സബ്സിഡിയും നല്‍കുന്നതാണ് പദ്ധതി. കേന്ദ്ര ഖാദി കമ്മീഷന് ആവിഷ്കരിച്ച് നടപ്പാക്കുന്ന തൊഴില്‍ദായക പദ്ധതി പ്രകാരം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കൃഷി മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ എന്നിവ തുടങ്ങാന്‍ വേണ്ട സഹായങ്ങള്‍ ഉറപ്പാക്കും.തേനീച്ച, മത്സ്യം, കോഴി, കന്നുകാലി, ആട്, മുതലായവ വളര്‍ത്തല്‍, കൃഷി, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിതരണം എന്നിവയ്ക്കെല്ലാം പരിശീലനവും സാമ്പത്തിക സഹായവും നല്‍കും. തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭകരെ സഹായിക്കുന്നതിനായി ഹെല്പ് ഡസ്ക് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ്. ശരത്, കോട്ടയം മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് ബി. ഗോപകുമാര്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ. എ. രതീഷ്, ഖാദി വ്യവസായ ബോര്‍ഡ് മെമ്പര്‍മാരായ സി. കെ. ശശിധരന്, രമേശ് ബാബു, സാജന് തോമസ് തൊടുകയില്‍, ജില്ലാ ലീഡ് ബാങ്ക് ഡിസ്ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ദേവസി, ഡിസ്ട്രിക്ട് ഡവലപ്മെന്റ് നബാര്‍ഡ് എ.ജി.എം. റെജി വര്‍ഗ്ഗീസ്, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗ്രാമ വ്യവസായ ഡയറക്ടര്‍ കെ.വി. ഗിരീഷ് കുമാര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, പ്രോജക്ട് ഓഫീസര്‍ ധന്യാ ദാമോദരന്‍, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗ്രാമ വ്യവസായ ഡയറക്ടര്‍ കെ.വി. ഗിരീഷ് കുമാര്‍, കെ.വി.ഐ.സി. അസിസ്റ്റന്റ് ഡയറക്ടര്‍ പി. സഞ്ജീവ് എന്നിവര്‍ പങ്കെടുത്തു.