ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സിക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ഒ.ഐ.സി.സിയെ കൂടുതല്‍ ശക്തമാക്കും. നേതാക്കളോടുള്ള ആരാധനയില്‍ തെറ്റില്ല. പക്ഷെ അതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം, ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്, ജി.എസ്.ബാബു, ജി.സുബോധന്‍, ട്രഷറര്‍ പ്രതാപചന്ദ്രന്‍,ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലട,ബിനു കുന്നന്താനം,മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാരായ കെടിഎ മുനീര്‍,കുഞ്ഞി കുമ്പള തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment