കാർട്ടൂൺ ശിൽപശാല സമാപിച്ചു

Spread the love

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് കേരള കാർട്ടൂൺ അക്കാഡമിയുമായി സഹകരിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാർട്ടൂൺ ശിൽപശാലയും പ്രദർശനവും സമാപിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുത്ത ശിൽപശാലയുടെ സമാപന ദിവസം തെക്കേ ഇന്ത്യയിലെ കാർട്ടൂണുകളെക്കുറിച്ച് തെലങ്കാനയിൽ നിന്നുള്ള കാർട്ടൂണിസ്റ്റ് മൃത്യുഞ്ജയ് ചിലവേരു സംസാരിച്ചു.
വടക്കേ ഇന്ത്യയിലെ കാർട്ടൂണുകളെക്കുറിച്ച് കാർട്ടൂണിസ്റ്റ് ശേഖർ ഗുരേരയും ഡിജിറ്റൽ കാരിക്കേച്ചറിംഗിനെക്കുറിച്ച് കാർട്ടൂണിസ്റ്റുകളായ രതീഷ് കെ. ആറും ജ്യോതിഷും വിശദീകരിച്ചു. കാർട്ടൂൺ അക്കാഡമി ചെയർമാൻ ഉണ്ണികൃഷ്ണൻ ശിൽപശാലയിൽ സംസാരിച്ചു. കാർട്ടൂണിസ്റ്റുകൾക്ക് പുറമെ മാധ്യമ വിദ്യാർത്ഥികളും അനിമേഷൻ വിദ്യാർത്ഥികളും ശിൽപശാലയിൽ പങ്കെടുത്തു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കാർട്ടൂൺ പ്രദർശനം വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കായി ഇവിടെ മത്‌സരവും സംഘടിപ്പിച്ചിരുന്നു.കാർട്ടൂൺ ശിൽപശാല സമാപിച്ചു

Author