കൊച്ചി: ലോക സംരംഭകദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ സംരംഭകര്‍ക്ക് വളരാനും പ്രചോദനം നല്‍കാനും സഹായവുമായി വാധ്വാനി ഫൗണ്ടേഷന്. സംരംഭകത്വ പ്രക്രിയ വിജയിപ്പിക്കുന്നതിന് ഉപദേഷ്ടാക്കള്‍, നിക്ഷേപകര്‍, സേവന ദാതാക്കള്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവരുടെ സഹായത്തോടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് 21 നാണ് ലോക സംരംഭക ദിനം.
ഇന്ത്യയിലെ ഒട്ടനവധി മിനി- സിലിക്കണ്‍ വാലികള്‍ക്ക് തൊഴിലും സാമ്പത്തിക വളര്‍ച്ചയും ഉത്തേജിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ മുന്നോട്ടുവെക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് എക്കോസിസ്റ്റത്തില്‍ നിലവില്‍ 700 ഓളം ഇന്‍കുബേറ്ററുകള്‍ സംരംഭക രംഗത്ത് സജീവമായുണ്ട്. ഒരു ദശാബ്ദത്തിനുള്ളില്‍, സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും മുന്‍നിര രാജ്യമായി ഇന്ത്യ മാറി. ഈ സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശക്തി ഉണ്ടാകട്ടെയെന്ന് വാധ്വാനി ഫൗണ്ടേഷന് പ്രസിഡന്റും സിഇഒയുമായ ഡോ.അജയ് കേല പറഞ്ഞു. തൊഴില്‍ അവസരം സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്നവരുമായതിനാലാണ് സംരംഭകരെ പിന്തുണക്കുന്നതെന്ന് വാധ്വാനി ഫൗണ്ടേഷന്റെ ഇന്ത്യ/എസ്ഇ ഏഷ്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് ഷാ പറഞ്ഞു.
2021 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ആഗോളതലത്തില്‍ 38 ആം സ്ഥാനത്തെത്തി. 2020നേക്കാള്‍ മൊത്തം ഫണ്ടിലും വര്‍ധനവുണ്ടായിട്ടുണ്ട്.
Report : Athira.v.Augustine