കൊച്ചി : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്ന പദ്ധതിയുമായി ആംവേ ഇന്ത്യ. ആംവെയുടെ വിപുലീകൃത ഉല്‍പാദക ഉത്തരവാദിത്തത്തെ (ഇപിആര്‍) അടിസ്ഥാനമാക്കിയാണിത്. ആംവെ ഉത്പന്നങ്ങള്‍ ഉപഭോക്താവിലേക്ക് എത്തുന്നതിനു മുന്‍പും ശേഷവുമുള്ള
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 100 ശതമാനവും റീസൈക്കിള്‍ ചെയ്യുന്നു. ആംവെ 800 മെട്രിക് ടണ്‍ പോസ്റ്റ്-ഉപഭോക്തൃ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്തിട്ടുണ്ട് , ഇത് വിവിധ വലുപ്പത്തിലുള്ള കുപ്പികള്‍, ട്യൂബുകള്‍, ക്യാപ്‌സ്, ജാറുകള്‍, സാഷെകള്‍ എന്നിവ ഉള്‍പ്പെടുന്ന 50 ദശലക്ഷത്തിലധികം പ്ലാസ്റ്റിക് ഉല്‍പ്പന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തുല്യമാണ്. ഇതിനു പുറമെ , പ്ലാസ്റ്റിക് മാലിന്യമുക്തമാ ക്കുന്നതിനായി അതിന്റെ നിര്‍മ്മാണ പ്ലാന്റില്‍ തന്നെ അപകടകരമായ ഉല്‍പ്പന്നങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും 100% റീസൈക്കിള്‍ ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്തു.
”ഉപഭോക്താവിലേക്ക് എത്തുന്നതിനു മുമ്പും ശേഷവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും മുക്തമാകുക എന്നത് ഞങ്ങളുടെ പ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണെന്നു ആംവേ ഇന്ത്യ റെഗുലേറ്ററി അഫയേഴ്സ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അദിപ് റോയ് പറഞ്ഞു. മുന്നോട്ട് പോകുമ്പോള്‍, പ്ലാസ്റ്റിക് മാലിന്യ മലിനീകരണം കുറയ്ക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നത് ഞങ്ങള്‍ തുടരുന്നതാണ്, കൂടാതെ,ഞങ്ങള്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് ഞങ്ങളുടെ ഉല്‍പ്പന്നത്തിനായുള്ള ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നതിനും സാധിക്കുന്നുവെന്നും അദിപ് റോയ് പറഞ്ഞു.
Report : Aishwarya