വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ ജനസഭ നടത്തി. ഇടയിലക്കാട് കാവ് സംരക്ഷിക്കുന്നതിനും ആചാരനുഷ്ഠാനങ്ങൾ ഉൾപ്പെടെയുള്ള പൈതൃകവും സംരക്ഷിക്കുന്നതിനുമായി ജനപങ്കാളിത്തത്തതോടെ ജൈവവൈവിധ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് ജനസഭ നടത്തിയത്.
ഉത്തര കേരളത്തിലെ തീരദേശ കാവുകളിൽ ഏറ്റവും വിസ്തൃതമാണ് ഇടയിലക്കാട് കാവ്. കാവിൽ വസിക്കുന്ന നാടൻ കുരങ്ങുകൾ പ്രകൃതി നിരീക്ഷകരെ ആകർഷിക്കുന്ന ഘടകമാണ്. വംശനാശം നേരിടുന്ന വെള്ള വയറൻ കടൽ പരുന്തിന്റെ സാന്നിധ്യം ഇടയിലക്കാട് കാവിന്റെ ജൈവ സമ്പന്നതയുടെ സൂചകമാണ്. 179ഓളം സസ്യങ്ങൾ ഈ കാവിനകത്തുണ്ട്.