സാഹിത്യപ്രേമികള്‍ക്ക് വിരുന്നൊരുക്കി ജില്ലയില്‍ സാഹിത്യോത്സവത്തിന് നാളെ (സെപ്റ്റംബര്‍ 4) തുടക്കമാകും. വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള ദ്വിദിന സാഹിത്യോത്സവത്തിന് കോഴിക്കോട് ടൗണ്‍ഹാള്‍ സാക്ഷ്യം വഹിക്കും.

വൈകുന്നേരം 4.30 ന് നടക്കുന്ന സാഹിത്യ സെമിനാര്‍ എഴുത്തുകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ആര്‍.രാജശ്രീ മുഖ്യപ്രഭാഷണം നടത്തും. ഡോ.എം.സി അബ്ദുള്‍ നാസര്‍, കെ.വി. സജയ് എന്നിവര്‍ സംസാരിക്കും. സാഹിത്യത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തിലാണ് സെമിനാര്‍.

സെപ്റ്റംബര്‍ 5 ന് വൈകുന്നേരം 4.30 നു നടക്കുന്ന കാവ്യസന്ധ്യ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. കാവ്യസന്ധ്യയില്‍ 30 കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. പി.പി ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, വീരാന്‍കുട്ടി, ഒ പി സുരേഷ്, ആര്യ ഗോപി,സോമന്‍ കടലൂര്‍ തുടങ്ങിയവര്‍ കവിയരങ്ങില്‍ പങ്കെടുക്കും.

Leave Comment