മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് കെപിസിസി ആസ്ഥാനത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയേയും കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷനേതാവ് വിഡി സതീശനെയും സന്ദര്‍ശിച്ചു.പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയ ശേഷം എല്ലാ മലയാളികള്‍ക്കും അദ്ദേഹം ഓണാംശസകള്‍ നേര്‍ന്നു. ഒക്രം ഇബോബി സിംഗിന്റെ ഭാര്യ എല്‍. ലന്ധോണി ദേവിയും കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. 2002 മുതല്‍ 2017 വരെ മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ആദ്യമായാണ് അദ്ദേഹം കേരളത്തില്‍ തിരുവനന്തപുരം സന്ദര്‍ശിക്കുന്നത്.

Leave Comment