ചിക്കാഗോ: ചിക്കാഗോ മാർ തോമസ്ലീഹാ കത്തിഡ്രലിൽ വി. ഏവുപ്രാസ്യമ്മയുടെ തിരുന്നാൾ കൊണ്ടാടി. സെപ്റ്റംബര്‍ 4ന് രാവിലെ 11.15 ന് ചിക്കാഗോ രൂപതയുടെ മുൻ ചാൻസലറും, പാലാ രൂപതയുടെ വികാരി ജനറാളുമായ ഫാ. സെബാസ്റ്റ്യന്‍ വേന്താനത്തച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ പാട്ടു കുർബാനക്ക് കത്തീഡ്രൽ വികാരിയും വികാരി ജനറാളുമായ ഫാ തോമസ് കടുകപ്പിള്ളി സഹകാർമികനായിരുന്നു.
ഫാ. സെബാസ്റ്റ്യൻ വേത്താനാത്ത് തന്റെ പ്രസംഗത്തിൽ ഏവുപ്രാസ്യമ്മയുടെ ലളിത ജീവതത്തെക്കുറിച്ചും, അതിന്റെ ഇന്നിന്റെ പ്രസക്തിയെ കുറിച്ചും വിശദികരിച്ചു. നമ്മുടെ ജീവിതയാത്ര, ജനനം എന്ന മുന്ന് അക്ഷരങ്ങളിൽ തുടങ്ങി മരണം എന്ന മുന്ന് അക്ഷരങ്ങളിൽ അവസാനിക്കുന്നു. ഈ ജീവിതയാത്രയെ നമ്മൾ എപ്രകാരം നയിക്കുന്നു എന്നതിനെ അശ്രയിച്ചാണ് സ്വർഗ്ഗത്തിനും നരകത്തിനും നമ്മൾ അർഹരായി തീരുന്നത്. നമ്മളുടെ ഈ യാത്രയിൽ വഴിവിളക്കായി ധാരാളം പുരുഷന്മാരെയും സ്തീകളെയും സഭ വിശുദ്ധന്മാരായി നൽകിയിട്ടുണ്ട്.
75 വർഷം യാത്ര ചെയ്ത് ഇപ്പോൾ സ്വർഗത്തിൽ ആയിരിക്കുന്ന വി. ഏവുപ്രാസ്യമ്മ 1877-ൽ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിൽ ജനിച്ച് 1952-ൽ മരിച്ചു. 2014-ൽ സഭ ഏവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സാധാരണത്വത്തിന്റെ പര്യായമായി ലളിത ജീവിതം നയിച്ച് സ്വർഗ്ഗത്തിൽ നിക്ഷേപങ്ങളുണ്ടാക്കിയ അമ്മ ഇന്ന് ഏവർക്കും മാതൃകയാണെന്ന് അച്ചൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
വിശുദ്ധ കുർബാനയ്ക്കു ശേഷം ആഘോഷമായ ലദിഞ്ഞ് ഉണ്ടായിരുന്നു. തുടര്‍ന്ന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കുരിശിൻ തൊട്ടി വരെ നടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ ഏവരും പങ്കെടുത്തു. പ്രദക്ഷിണത്തിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ഇത്തവണ തിരുന്നാൾ ഏറ്റെടുത്ത് നടത്തിയ്ത് ചിക്കാഗോ ഇടവകയിലെ തൃശൂർ നിവാസികളാണ്.
വാര്‍ത്ത: ജോര്‍ജ് അമ്പാട്ട്
കൂടുതല്‍ ചിത്രങ്ങള്‍: https://photos.app.goo.gl/pUCji8Rt9xDzNX1S7