സിട്രോണ്‍ സി 5 എയര്‍ക്രോസ് പുതിയ പതിപ്പ് അവതരിപ്പിച്ചു

Spread the love

കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സി5 എയര്‍ക്രോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് എത്തി. ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും യാത്രാസുഖത്തിലും മുഖംമിനുക്കിയാണ് രണ്ടാം വരവ്. സിട്രോണ്‍ അഡ്വാന്‍സ്ഡ്

കംഫര്‍ട്ട് സസ്‌പെന്‍ഷന്‍, സീറ്റുകള്‍, വിശാലമായ അകത്തളം, പുതിയ 10 ഇഞ്ച് ടച്‌സ്‌ക്രീനും സെന്റര്‍ കണ്‍സോളും, ഗിയര്‍ ഷിഫ്റ്റര്‍, ഡ്രൈവ് മോഡ് ബട്ടന്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്‍. പുറംകാഴ്ചയിലും ഒട്ടേറെ പുതുമകളുണ്ട്. മുന്‍വശത്തിന് പുതിയ രൂപകല്‍പ്പനയാണ്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പിന്‍വശത്തെ സിഗ്നേചറുകളും എടുത്തുപറയേണ്ട പുതുമകളാണ്.

*New Citroën C5 Aircross SUV – Introductory Price (ex-showroom Delhi)*

*Shine (Dual-Tone)*-
*INR 36,67,000*

സിട്രോണിന്റെ ഏറ്റവും വലിയ സവിശേഷതയായ മികച്ച യാത്രാ സുഖം പുതിയ എയര്‍ക്രോസില്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഈ എസ് യു വിയെ വേറിട്ടു നിര്‍ത്തുന്നതും ഇതാണ്. സിട്രോണിന്റെ മാത്രമായ പ്രോഗ്രസീവ് ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ ആണ് ഏതും റോഡിലും മികച്ച യാത്രാ അനുഭവം നല്‍കുന്നത്. പിന്‍സീറ്റുകളും യാത്രക്കാരുടെ സൗകര്യം അനുസരിച്ച് പിന്നോട്ടും മുന്നോട്ടും നീക്കാനും കഴിയും. 36 മാസം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആണ് വാറന്റി. സ്‌പെയര്‍ പാര്‍ട്‌സും അസസറികളും 24 മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റ് സേവനവും ഉള്‍പ്പെടെയാണിത്.

രാജ്യത്തുടനീളം 19 നഗരങ്ങളിലെ ലാ മൈസണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകളില്‍ സി5 എയര്‍ക്രോസ് 2022 പതിപ്പ് ലഭ്യമാണ്. കൂടാതെ പൂര്‍ണമായും ഓണ്‍ലൈനായും ഈ വാഹനം വാങ്ങാം. ഡീലര്‍മാരില്ലാത്തവയടക്കം 90 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഫാക്ടറിയില്‍ നിന്നും വാഹനം ഓണ്‍ലൈനായി നേരിട്ടു വാങ്ങാം.

Report : Asha Mahadevan

 

Author