അണ്‍അക്കാദമി നാഷ്ണല്‍ സ്‌കോളര്‍ഷിപ്പ് അഡ്മിഷന്‍ ടെസ്റ്റ്

Spread the love

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പഠന പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമി നാഷ്ണല്‍ സ്‌കോളര്‍ഷിപ്പ് സെക്കന്റ് എഡിഷന്‍ പരീക്ഷകള്‍ ഒക്ടോബര്‍ 8 മുതല്‍ 15 വരെ തിയതികളില്‍ നടക്കും. നീറ്റ്, യുജി, ഐഐടി, ജെഇഇ, 9 മുതല്‍ 12 വരെയുള്ള അടിസ്ഥാന കോഴ്‌സുകളിലേക്കാണ് സ്‌കോളര്‍ഷിപ്പ്. ഇന്ത്യയിലെ 64 പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷനിലും അണ്‍അക്കാദമി സെന്റര്‍ എന്റോള്‍മെന്റുകളിലും 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. ഓണ്‍ലൈനായി പരീക്ഷ തെരഞ്ഞെടുക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് എഴുതാം. ഓഫ് ലൈന്‍ ആയി ഓപ്ഷന്‍ കൊടുക്കുന്നവര്‍ അതാത് സെന്ററുകളിലെത്തി പരീക്ഷയെഴുതണം. ഇവര്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഇമെയില്‍ വഴി അയക്കും. ചില സ്‌കൂളുകളുമായി സഹകരിച്ച് നടത്തുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍ 14 വരെ നടത്തും. 2022 ഒക്ടോബര്‍ 21 ഫലങ്ങള്‍ പ്രഖ്യാപിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെപ്പറയുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.tthps://unacademy.com/scholarship/UNSAT

Report : ATHIRA

 

 

Author