ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Spread the love

ഡാളസ്: വിജയകരമായ 20 വര്‍ഷം പൂര്‍ത്തീകരിച്ച ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് 20-ാം വാര്‍ഷിക അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിച്ചു. 15-ാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോളാണ് പ്രഥമ അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം ദിവ്യവാര്‍ത്ത പബ്ലിക്കേഷനില്‍ പ്രസിദ്ധീകരിച്ച സാഹിത്യ കൃതികളില്‍ നിന്നാണ് മികച്ച സാഹിത്യ പ്രതിഭകളെ തിരഞ്ഞെടുത്തത്.

മികച്ച മലയാളം ലേഖനത്തിനുള്ള അവാര്‍ഡ് പാസ്റ്റര്‍ ഗോഡ്‌ലി കോരുത് റാന്നി, കേരളം (ജീവന്‍ നല്‍കുന്ന ക്രിസ്തു), പാസ്റ്റര്‍ കെ.കെ.ബാബു, വൈക്കം, കേരളം (ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ), ഏറ്റവും നല്ല മലയാളം ലേഖനം (ആനുകാലികം) അവാര്‍ഡ് ഷിബു മുള്ളംകാട്ടില്‍, ദുബായ്, യു.എ.ഇ. (ബുമറാങ്ങായി സോഷ്യല്‍മീഡിയ), പി.പി. ചെറിയാന്‍ ഡാളസ്, (അമൂല്യമായി ജീവിതത്തില്‍ കരുതേണ്ടത് ധനസമ്പാദനമോ?), മികച്ച ഇംഗ്ലീഷ് ലേഖനത്തിനുള്ള അവാര്‍ഡിന് ഡോ. പേര്‍ലി ഗ്ലാഡിന്‍, കാനഡ , ജേക്കബ് വര്‍ഗീസ്, ഡറാഡൂണ്‍, ഉത്തരാഖണ്ഡ് ഏറ്റവും നല്ല മലയാളം കവിത (ഗാനം) അവാര്‍ഡിന് ശാന്തമ്മ നൈനാന്‍, ഡാളസ് (മായം ഇല്ലാത്ത പാല്‍-വചനം), ബിജു ജോണ്‍, ബഹറിന്‍ (ഇനിയും താമസിക്കരുതേ), മികച്ച ഇംഗ്ലീഷ് കവിതക്കുള്ള അവാര്‍ഡ് ലബ്രിന്‍ രാജന്‍ ലെവി , ഏറ്റവും നല്ല മലയാളം ഭാവനക്കുള്ള അവാര്‍ഡ് ആന്‍സി ബിജു, റാന്നി, കേരളം (കാക്കയുടെ അനുഭവസാക്ഷ്യം) തിരഞ്ഞെടുക്കപ്പെട്ടു.

ദിവ്യവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികള്‍ പ്രശസ്ത ക്രിസ്തീയ എഴുത്തുകാരായ പാസ്റ്റര്‍ ടീയെസ് കപ്പമാംമൂട്ടില്‍ (അരിസോണ), പാസ്റ്റര്‍ ജോണ്‍സണ്‍ സക്കറിയ (ഡാളസ്), പാസ്റ്റര്‍ ഷാജി തോമസ് (ഡാളസ്), പാസ്റ്റര്‍ തോമസ് യോഹന്നാന്‍ (ഡാളസ്) പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (ഡാളസ്), റവ. റെന്‍ ഫിന്നി (ഡാളസ്), ഡോ. സാം കണ്ണമ്പള്ളി (ഫിലദല്‍ഫിയ), പി.എസ്. ഫിലിപ്പ് (ഹൂസ്റ്റണ്‍), ഉമ്മന്‍ എബനേസര്‍ (ഹൂസ്റ്റണ്‍), എബ്രഹാം ചാക്കോ (ന്യൂയോര്‍ക്ക്), ഡോ. ജോളി ജോസഫ് താഴംപള്ളം (ഹൂസ്റ്റണ്‍) എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച വൈകിട്ട് 6.30 ന് ശാരോന്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന ദിവ്യധാര മ്യൂസിക് നൈറ്റില്‍വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ദിവ്യവാര്‍ത്ത ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ ജോണ്‍ കെ. പോള്‍, അബുദബി, യു.എ.ഇ. , വി.കെ. സ്‌കറിയ, ഡാളസ് , റോസമ്മ സ്‌കറിയ, ഡാളസ് എന്നിവര്‍ക്ക് ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് ഫലകവും ഡാളസ് കാപ്പാസ് ഗുഡ്‌വില്‍മിനിസ്ട്രി ക്യാഷ് അവാര്‍ഡും നല്‍കും. അവാര്‍ഡ് നിര്‍ണയത്തില്‍ സഹായിച്ച എല്ലാ ജഡ്ജിംഗ്പാനല്‍ മെമ്പേഴ്‌സിനെയും നന്ദി അറിയിക്കുന്നു. അവാര്‍ഡ് ജേതാക്കളായ ഏവര്‍ക്കും ദിവ്യവാര്‍ത്ത എഡിറ്റോറിയല്‍ ബോര്‍ഡിന്റെ അഭിനന്ദനങ്ങള്‍. ദിവ്യവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന സാഹിത്യകൃതികള്‍ക്ക് 5 വര്‍ഷം കൂടുമ്പോള്‍ അവാര്‍ഡ് നല്‍കിവരുന്നു. 2027 ലെ അവാര്‍ഡിനായി രചനകള്‍ അയച്ചുതരിക. പ്രസിദ്ധീകരണയോഗ്യമായവ വരുംലക്കങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

 

Report : Jeemon Ranny

Freelance Reporter,

Houston, Texas

Author