കുട്ടികളിലെ സര്‍ഗവാസനങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളെ മോശമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന അവസ്ഥകള്‍, അവഗണന, ചൂഷണം എന്നിവ ഇല്ലാതാക്കി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി ശിശുക്ഷേമ സമിതി നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അവരെ ഉത്തമപൗര•ാരായി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ സമൂഹവും പിന്തുണയ്ക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.എക്സൈസ് വകുപ്പും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്ന് ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. സമൂഹത്തിന്റെ എല്ലാ തലത്തില്‍ നിന്നുള്ള സഹകരണത്തോടെ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ ഷൈന്‍ദേവ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമ സമിതി സെക്രട്ടറി ബാലന്‍, ജോയിന്‍ സെക്രട്ടറി സുവര്‍ണ്ണന്‍ പരവൂര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രരചനാ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് 18 വയസ്സുവരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 390 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചിത്രകാരരായ ജ്യോതിലാല്‍, വി രഘുനാഥ്, ഗണേഷ് എന്നിവരാണ് വിധികര്‍ത്താക്കള്‍.