വിദ്യാര്‍ത്ഥി യാത്രാ കണ്‍സെഷന്‍; പാസ്സ് നിര്‍ബന്ധം

Spread the love

ജില്ലയിലെ ഗവണ്‍മെന്റ്, എയിഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ 40 കി.മീ പരിധിയില്‍ യാത്രാ കണ്‍സഷന്‍ ലഭിക്കുന്നതിന് അതാത് സ്ഥാപന മേധാവി നല്‍കുന്ന യാത്ര പാസ്സ് മതിയെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. നിലവില്‍ കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രെയിനിംഗിന് പോകുന്ന വേളയില്‍ ബന്ധപ്പെട്ട സ്ഥാപന മേലധികാരി നല്‍കുന്ന സാക്ഷ്യപത്രമുണ്ടെങ്കില്‍ യാത്രാ കണ്‍സഷന്‍ അനുവദിക്കണം.
സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ് യാത്രാ കണ്‍സഷന്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ/സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും നല്‍കുന്ന യാത്രാ പാസ് ഉണ്ടായിരിക്കണം. വിദ്യാര്‍ത്ഥികള്‍ യാത്രാ വേളയില്‍ പാസ്സ് കൈവശം സൂക്ഷിക്കേണ്ടതും പരിശോധനാവേളയില്‍ ഹാജരാക്കേണ്ടതാണെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Author