ഡോക്ടറേറ്റ് ലഭിച്ച ജോർജ് കാക്കനാട്ടിനു ആശംസകൾ നേർന്നു പ്രസ് ക്ലബ് – സണ്ണി മാളിയേക്കൽ.

Spread the love

ഡാളസ് : ഡോക്ടറേറ്റ് ലഭിച്ച അമേരിക്കയിലെ പ്രമുഖ മനശാസ്ത്രജ്ഞനും മാധ്യമപ്രവർത്തകനും ആഴ്ചവട്ടം പത്രാധിപരുമായ ജോർജ് കാക്കനാട്ടിനു ആശംസകൾ നേർന്നു ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡിറക്ടർബോർഡ് അംഗം സണ്ണി മാളിയേക്കൽ.

ബലം ആത്മബലം തന്നെയാണ്. അതിനായി പഠിച്ചു പ്രവർത്തി പരിചയം നേടിയ സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സേവനങ്ങളുടെ ആവശ്യകത വർത്തമാന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ആ കൂട്ടത്തിൽ ഒരാളാണ് ജോർജ് കാക്കനാട്.

“സ്റ്റഡി ഓഫ് ക്രോസ് കൾച്ചറൽ ഡിഫറെൻസസ് ആൻഡ് അകൽച്ചറേഷൻ ആക്സെപ്റ്റ്സ് ഓഫ് സെക്കൻഡ് ജനറേഷൻ ഇന്ത്യൻ അമേരിക്കൻസ്” എന്ന് സബ്ജക്ടിൽ ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സൈക്കോളജിൽ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ ഡോക്ടർ ജോർജ് എം കാക്കനാട് .

ഡോക്ടർ. ജോർജ് എം കാക്കനാട് = സൈക്കോളജിയിൽ ഡോക്ടറേറ്റ് ,മാസ്റ്റേഴ്സ് ഇൻ ഇംഗ്ലീഷ് ലിറ്ററേച്ചർ & സോഷ്യൽ വർക്ക്,
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ക്യാപ്റ്റൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ആൻഡ് ടെക്സസ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് സ്ഥാപക മെമ്പർ, പ്രവാസി രത്ന അവാർഡ്, പ്രവാസി ഭാരതീ ഉദ്യോഗ് പത്ര അവാർഡ്, കേരള ലോകസഭയിലെ അമേരിക്കൻ പ്രതിനിധിയും മാധ്യമ സഭയുടെ മെറിറ്റോറിയൽ സർവീസ് ഇൻ ജേർണലിസത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അവാർഡ് ജേതാവ്, വൈസ് പ്രസിഡണ്ട് ബെർണി റോഡ് മുൻസിപ്പൽ യൂട്ടിലിറ്റി ഡിസ്റ്റിക്,മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ചിലെ വിവിധ മേഖലകളിലെ സേവനം ,വേൾഡ് മലയാളി കൗൺസിലിന് സ്ഥാപക മെമ്പർ ,ഗ്ലോബൽ സെക്രട്ടറി, പകലോമറ്റം മെഗാ ഫാമിലി കോൺഫറൻസ് നോർത്ത് അമേരിക്ക, സ്ഥാപക മെമ്പർ, ജനറൽ സെക്രട്ടറി . സ്ഥാപക പ്രസിഡണ്ട് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഇപ്പോൾ സെക്രട്ടറി, ആഴ്ചവട്ടം പത്രത്തിൻറെ എഡിറ്റർ ഇൻ ചീഫ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻപ്രസിഡൻറ്. രണ്ട് ബുക്കുകളുടെ രചയിതാവ്: “റെഡ് ലൈൻ :(സമകാലിക പ്രശ്നങ്ങളുടെ സമരച്ചൂട്) ” മെക്സിക്കോ”( യാത്രയും അന്വേഷണവും)………………

ഇന്ത്യൻ എംബസി, ലോക്കൽ പോലീസ് ഡിപ്പാർട്ട്മെൻറ്, ലോക്കൽ ഗവൺമെൻറ്, ഇവിടെ എന്താവശ്യമുണ്ടെങ്കിലും സ്വതസിദ്ധമായ ഒരു പുഞ്ചിരിയോടു കൂടി കയറി ചെന്ന് കാര്യം പറഞ്ഞു മനസ്സിലാക്കുന്ന മലയാളികളുടെ സ്വന്തം ഡോക്ടർ.ജോർജ്.

സഹധർമിണി സാലിയും മക്കൾ റിജോയ്, റിച്ചി,രഞ്ജി തൻറെ എല്ലാ പ്രവർത്തനങ്ങൾക്ക് താങ്ങും തണലും

സയക്തമാക്കിയ അറിവ് സംഘർഷഭരിതമായ ജീവിതങ്ങളിൽ ശാന്തി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

Thomas Mathew 

Author