ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനെ തഴയുന്നു- റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന് പിന്തുണ വര്‍ദ്ധിക്കുന്നു

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഭൂരിപക്ഷവും, പാര്‍ട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രന്‍മാരും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വോട്ടര്‍മാര്‍ ട്രമ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

സെപ്റ്റംബര്‍ 25 ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് എബി.സി. പുറത്തുവിട്ട സര്‍വ്വെയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

Picture2

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്ത 56 ശതമാനവും ബൈഡനും പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം മാത്രമാണ് ബൈഡന്് പിന്തുണ നല്‍കിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 ശതമാനം പേര്‍ ട്രമ്പിനെ അനുകൂലിച്ചപ്പോള്‍ 46 പേര്‍ മറ്റൊരാളാണെങ്കില്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

ബൈഡനും ട്രമ്പും ഏകദേശം തുല്യനിലയില്‍ നില്‍ക്കുമ്പോളും രണ്ടുപോയിന്റ് ട്രമ്പിന് കൂടുതലാണ്(ബൈഡന്‍ 46-ട്രമ്പ് 48). ബൈഡന്റെ പ്രായം കണക്കിലെടുത്താണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസ്സായ ബൈഡന്‍ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്.

Author