അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ ഓണാഘോഷം

Spread the love

(അമ്മ) സെപ്റ്റംബർ 24ാം തീയതി ശനിയാഴ്ച നോർത്ത്‌
ഗ്വിന്നറ്റ് ഹൈസ്കൂളിൽ വെച്ച് അതി ഗംഭീരമായി ഓണം ആഘോഷിക്കുകയുണ്ടായി.
രാവിലെ പതിനൊന്നു മണിയോടെ തയ്യാറാക്കപ്പെട്ടമനോഹരമായ പൂക്കളവും ജനമനസ്സുകളിൽ സന്തോഷം നിറച്ചുകൊണ്ട് പ്രവേശനം ചെയ്ത മഹാബലിയും ഒരു ഉത്സവ

പ്രതീതി ഉളവാക്കി. ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ
ജനസാന്രങ്ങൾക്ക് രുചികരമായ ഓണസദൃ നൽകാൻ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമായ സം ഗതിയാണ്.

1.30ന് താലപ്പൊലികളേന്തിയ സുന്ദരീ മണികളുടെ
അകമമ്പടിയോടെ മഹാബലിയും വിശിഷ്ടാതിഥികളും സദസ്സിലേക്കാനയിക്കപ്പെട്ടു. മഹാബലി ശ്രീ ഗോവിന്ദൻ ജനാ
ർദ്ദനൻ, മുഖ്യാതിഥി കൗൺസൽ ജനറൽ ഡോ. സ്വാതി കുൽ
ക്കർണി, ഫോർസൃത് കൗണ്ടി കമ്മീഷണേഴ്സ് ചെയർമാൻ
ശ്രീ ആൽഫ്രഡ് ജോൺ, ഫോർമർ സെനറ്റർ ശ്രീ കർട്ട് തോംപ്സൺ, അമ്മപ്രസിഡന്റെ ശ്രീ ഡൊമിനിക് ചാക്കോനാൽ
എന്നിവർക്കും ആഗതരായിരുന്ന ഓരോ വൃക്തികൾക്കും
ശ്രീമതി അമ്മു സഖറിയ സ്വാഗതമോതി.അതിഥികളുടെ സ്നേഹ നിർഭരമായ,പ്രോത്സാഹ ജനകമായ പ്രസംങ്ങൾക്കു
ശേഷം അടുത്ത വർഷങ്ങളിലേക്ക് പുതിയതായി തിരഞ്ഞടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, സബ്
കമ്മറ്റികളായ വിമൺസ് ഫോറം, യുവജന വേദി, കിഡ്സ്
ക്ലബ് എന്നിവർ സ്ഥാനമേറ്റു.
“അമ്മ” പ്രസിഡന്റായി ജയിംസ് ജോയി കല്ലറക്കാനിയിൽ, വൈസ് പ്രസിഡന്റ്‌ ജിത്തു വിനോയി,
സെക്രട്ടറി അമ്പിളി സജിമോൻ ,ജോ. സെക്രട്ടറി ക്രിഷ്ണ

രവീന്രനാഥ് , ട്രഷറർ ഷാനു പ്രകാശ്എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി റോഷേൽ മെറാൻഡസ്, കാജൽ സഖറിയ, റോബിൻ തോമസ്
ഫെമിനാ നാസർ, സൂരജ് ജോസഫ്, ലൂക്കോസ് തരിയൻ എന്നിവരുമാണ് ചുമതല ഏറ്റത്.
സബ് കമ്മറ്റികളായ വിമൺസ് ഫോറം കൺവീ
നറായി അമ്മു സഖറിയായും കമ്മറ്റി മെംബേഴ്സായി ഗ്രേസി തരിയൻ, ആനി അനുവേലിൽ, രശ്മി ജയരാജൻ, അജിതാ പള്ള, മീനു പ്രസന്നകുമാർ എന്നിവരും യുവജനവേദി

കൺവീനറായി നിധിൻ രമേഷ്, കമ്മറ്റി അംഗങ്ങളായി പ്രിൻസി ജോർജ്, ജിൻസി യേശുദാസ്, ഹരിപ്രസാദ് പുറവങ്കര,
സന്തീപ് ജോസഫ് എന്നിവരും കിഡ്സ് ക്ലബ് കൺവീനറായി
ഹർഷ വിനോയ്, സെക്രട്ടറിയായി സാന്ര സജിമോൻ എന്നിവരും ചുമതലയേറ്റു.

അമ്മ സംഘടനയുടെ മുഖമുദ്രയായി കാജൽ സഖറിയായുടെ നേതൃത്വത്തിൽ ജിത്തു വിനോയി , ആനി അനുവേലിൽ , ക്രിഷ്ണ രവീന്രനാഥ് എന്നിവരുടെ സഹായത്തോടെ പുതിയതായി ഒരു വെബ്സൈറ്റ് ഈ അവസരത്തിൽ ലോഞ്ചു ചെയ്യുകയുണ്ടായി എന്നുള്ളതും
സന്തോഷകരമാണ്.

ഓണപരിപാടിയിലെ എടുത്തു പറയത്തക്ക, മനുഷൃ
മനസ്സുകളെ സന്തോഷ സാഗരത്തിലാറാടിച്ച കലാപരിപാടി
കളായിരുന്നു അരങ്ങ്‌േറിയത് എന്ന് എടുത്തു പറയാതിരിക്കാനാവില്ല. ആദൃമായി അരങ്ങേറിയ മെഗാ തിരുവാതിര നയന മനോഹരമായിരിന്നു എന്നു വേണം പറയാൻ. കലാപരിപാടികൾ ഓരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു എങ്കിലും ചെണ്ട & പരായ് ഫ്യൂഷൻ എടുത്തു പറയത്തക്ക വിധം ജനശ്രദ്ധ ആകർഷിച്ചു. മനോഹരമായ ന്രത്തങ്ങൾ, പാട്ടുകൾ , സ്റ്റാൻഡ് അപ് കോമഡി, എന്നീ വിവിധ പരിപാടികൾ വൈകുന്നേരം ആറുമണിയോടെ അവസാനിക്കുകയും സെക്രട്ടറി ശ്രീമതി അമ്പിളി സജിമോൻ
ഓണാഘോഷത്തിൽ പങ്കു ചേരാൻ എത്തിച്ചേർന്ന ഓരോരുത്തരോടും നന്ദി അറിയിക്കുകയും ചെയ്തു.

Reported by Ammu Zachariah (PRO)

Author