പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം (28/09/2022)

Spread the love

വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം

കേവല നിരോധനം കൊണ്ടു മാത്രം പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കുക സാധ്യമല്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത്തരം ശക്തികളുമായി സമരസപ്പെടുന്ന നിലപാട് കോണ്‍ഗ്രസ് ഒരിക്കലും സ്വീകരിച്ചിട്ടില്ല. പരസ്പര സഹായത്തോടെയാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും നിലനില്‍ക്കുന്നത്. ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അവരെ നിയന്ത്രിക്കണം, നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം.

പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത്. വെറുപ്പും വിദ്വേഷവും പടര്‍ത്തി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. അതിനെ രാഷ്ട്രീയമായിത്തന്നെ ചെറുത്തു തോല്‍പ്പിക്കും.

Author