റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ എട്ടാംക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്ജോടുകൂടി എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് വിധേയമായി 30 പേരെ തെരഞ്ഞടുത്ത് ഒരു മാസത്തെ പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കും. പരിശീലനാര്‍ഥിക്ക് യാത്രാബത്തയായി പ്രതിദിനം 100 രൂപ വീതം ഹാജരാകുന്ന ദിവസം അനുവദിക്കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ്.