പുനലൂര്‍ മധുവിന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയുമായിരുന്ന പുനലൂര്‍ മധുവിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍

നല്‍കി.കെഎസ് യു സംസ്ഥാന അധ്യക്ഷന്‍,യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി,ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിച്ചപ്പോഴും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പുനലൂര്‍ മധുവിന്റെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സുധാകരന്‍ പറഞ്ഞു.