ക്വാക്കര്‍ മുസ്ലി ഓട്‌സ് വിപണിയില്‍

Spread the love

കൊച്ചി : അഞ്ച് തരം ധാന്യങ്ങളടങ്ങിയ റെഡി- ടു- ഈറ്റ് ക്വാക്കര്‍ ഓട്‌സ് മുസ്ലി വിപണിയില്‍. 22 ശതമാനം പഴങ്ങള്‍, നട്‌സ്, ബെറീസ്, സീഡ്‌സ് എന്നിവയുടെ പോഷക ഗുണങ്ങളാല്‍ നിറഞ്ഞ ക്വാക്കര്‍ ഓട്‌സ് മുസ്ലി ഫ്രൂട്ട് ആന്റ് നട്ട്, ബെറീസ് ആന്റ് സീഡ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഓട്‌സ്, ഗോതമ്പ്, ചോളം, ബാര്‍ലി, അരി എന്നീ ധാന്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയതാണ് പുതിയ ഉല്‍പ്പന്നം.

വളരെ എളുപ്പത്തില്‍ യഥാര്‍ഥ ഫിറ്റ്‌നസിനുള്ള ഇന്ധനം എന്ന ആശത്തിലാണ് മ്യുസ്ലി ഓട്‌സ് വികസിപ്പിച്ചത്. തയ്യാറാക്കാന്‍ എളുപ്പമുള്ളതും ധാരാളം ഗുണങ്ങളുള്ളതുമായ പ്രഭാതഭക്ഷണവുമാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്ന് പെപ്‌സികോ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടറും കാറ്റഗറി ഹെഡുമായ സോനം ബിക്രം വിജ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയില്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ക്വാക്കര്‍ ഓട്സ് മ്യുസ്ലി ഫ്രൂട്ട് ആന്‍ഡ് നട്ട് 700 ഗ്രാം 440 രൂപയ്ക്കും, ക്വാക്കര്‍ ഓട്സ് മ്യുസ്ലി ബെറീസ് ആന്‍ഡ് സീഡ്സ് 700 ഗ്രാം 460 രൂപയ്ക്കും ലഭ്യമാണ്.

Report : accuratemedia cochin

Author