ഫെസ്റ്റീവ് മേക്കപ്പ് കിറ്റുമായി മാക്

കൊച്ചി : പുതിയ ലിമിറ്റഡ് എഡിഷന്‍ ഫെസ്റ്റീവ് കിറ്റുമായി മാക് കോസ്‌മെറ്റിക്. മൂന്ന് തരം കിറ്റുകളാണ് മാക് പുറത്തിറക്കിയത്. എക്‌സ്ട്രീം ഡൈമന്‍ഷന്‍ കാജല്‍ ലൈനര്‍, മാറ്റ് ലിപ്സ്റ്റിക് മെഹര്‍ അടങ്ങുന്ന കിറ്റിന് 2000 രൂപയാണ് വില. ഓള്‍ ഫയര്‍ അപ്പ്, ഡി ഫോര്‍ ഡേഞ്ചര്‍, മോച്ച എന്നിവയടങ്ങുന്ന കിറ്റിന് 3250 രൂപയും റെട്രോ മാറ്റ് ലിപ്സ്റ്റിക്ക് റൂബി, മിനി എം.എ.സി സ്‌ട്രോബ് ക്രീം പിങ്ക്‌ലൈറ്റ് എന്നിവയടങ്ങിയ കിറ്റിന് 2350 രൂപയുമാണ് വിലകള്‍. മാക് ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ ഹൂമി പെഡ്നേക്കറാണ് കിറ്റുകള്‍ തിരഞ്ഞെടുത്തത്. രാത്രിക്കും പകലിനും പ്രത്യേകം ഇണങ്ങുന്ന മേക്കപ്പ് പ്രൊഡക്ടുകളാണ് കിറ്റുകളിലുള്ളത്. മാക് വെബ്‌സൈറ്റില്‍ നിന്നും നൈക, മിന്ത്ര, അജിയോ, പര്‍പ്പിള്‍, സെഫോറാ തുടങ്ങിയ ഇ കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമുകളില്‍ കിറ്റുകള്‍ ലഭിക്കും.

Report : ATHIRA

Leave Comment