2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ വിളവെടുത്ത് യുഎസിലെ അധ്യാപിക

Spread the love

കാലിഫോര്‍ണിയ: മിനിസോട്ടയില്‍ നിന്നുള്ള ഹോള്‍ട്ടി കള്‍ച്ചര്‍ അധ്യാപികയുടെ കൃഷിയിടത്തില്‍ 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ വിളവെടുത്തു. പുതിയ റെക്കാര്‍ഡ് സ്ഥാപിച്ച മത്തങ്ങ നോര്‍ത്തേണ്‍ കലിഫോര്‍ണിയ വാര്‍ഷിക മത്തങ്ങ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മിനിസോട്ടയിലെ കാലാവസ്ഥയില്‍ ഇത്തരമൊരു മത്തങ്ങ ഉണ്ടാകുക എന്നതു അസാധാരണമാണെന്ന് ട്രാവിസ് ജിന്‍ജര്‍ പറഞ്ഞു. 30 മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് ട്രാവിസ് ഹാഫ് മൂണ്‍ ബെയില്‍ സംഘടിപ്പിച്ച 49ാമത് പംപ്കിന്‍ വെയിങ് ചാംപ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. ഒക്ടോബര്‍ പത്തിന് നടന്ന ഈ മത്സരം കാണുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു.

2020 ല്‍ നടന്ന മത്സരത്തില്‍ വിജയിയായത് ഈ അധ്യാപിക തന്നെയായിരുന്നു. 2022 ല്‍ പുതിയ റെക്കാര്‍ഡ് സ്ഥാപിച്ചതോടെ നിലവിലുണ്ടായിരുന്ന 2554 പൗണ്ട് തകര്‍ക്കപ്പെട്ടു. അതേസമയം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച മത്തങ്ങയുടെ തൂക്കം 2702 പൗണ്ടാണ്.

Author